Featured

നിതീഷ് കുമാറിന്റെ ആരോപണനകളെല്ലാം ശുദ്ധ നുണ

ബിജെപി ജനതാദള്‍ (യു)വിനെ പിളര്‍ത്താന്‍ ശ്രമിച്ചുവെന്ന നിതീഷ് കുമാറിന്‍റെ ആരോപണം നുണയാണെന്ന് ബീഹാറിലെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. സുശീൽകുമാർ ട്വീറ്റിലൂടെയാണ് പ്രതികരിച്ചത്.

ബീഹാറിലെ പ്രധാന ബിജെപി നേതാവായ നിതീഷ് കുമാറിന്‍റെ സമ്മതമില്ലാതെയാണ് ജെഡി(യു) എംപിയായ ആര്‍സിപി സിങ്ങിനെ ബിജെപി കേന്ദ്രമന്ത്രിയാക്കിയതെന്ന നിതീഷ് കുമാറിന്‍റെ ആരോപണത്തിലും കഴമ്പില്ലെന്ന് സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കി.

ബിജെപിയുമായുള്ള സഖ്യം ഒഴിയാന്‍ നിതീഷ് കുമാര്‍ വെറുതെ ഒരു കരണമുണ്ടാക്കിയതാകാം. എന്തായാലും 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും സുശീല്‍ കുമാര്‍ മോദി കൂട്ടിച്ചേർത്തു. ബിജെപി അപമാനിച്ചുവെന്നും തന്‍റെ പാര്‍ട്ടിയായ ജനതാദള്‍(യു) വിനെ പിളര്‍ത്താന്‍ ശ്രമിച്ചുവെന്നുമുള്ള ആരോപണമാണ് നിതീഷ് കുമാര്‍ സഖ്യം പിരിയാന്‍ കാരണമായി ബിജെപിക്ക് നേരെ ഉയര്‍ത്തുന്നത്.

ചൊവ്വാഴ്ച മുഖ്യമന്ത്രി പദം രാജിവെച്ച നിതീഷ് കുമാര്‍ ബുധനാഴ്ച തേജസ്വി യാദവിന്‍റെ ആര്‍ജെഡി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് പഴയതുപോലെ മഹാഘട്ബന്ധന്‍ എന്ന പേരില്‍ മഹാസഖ്യം രൂപീകരിച്ച് വീണ്ടും അധികാരമേല്‍ക്കുകയാണ്. 2015ല്‍ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച മഹാഘട്ബന്ധന്‍ എന്ന മഹാസഖ്യമാണ് വീണ്ടും തിരിച്ചുവരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് 2017ല്‍ ഈ സഖ്യത്തെ തഴഞ്ഞ് നിതീഷ് കുമാര്‍ ബിജെപിയുമായി ചേര്‍ന്ന് പുതിയ മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു.

2020ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് ജെഡി(യു) അധികാരത്തില്‍ വന്നപ്പോള്‍ ബിജെപിയായിരുന്നു വലിയ ഒറ്റകക്ഷിയെങ്കിലും വെറും 43 സീറ്റുകളുള്ള ജെഡി(യു)വിന് നിതീഷ് കുമാറിനെ ബഹുമാനിച്ച് മുഖ്യമന്ത്രി സ്ഥാനം നൽകുകയായിരുന്നു.

കൂടാതെ ബീഹാറിൽ ജനങ്ങളെ വഞ്ചിച്ച നിതീഷിന് മാപ്പില്ലെന്ന് ബിജെപി നേതൃത്വം പറഞ്ഞു. 2015ൽ ആർജെഡിയുമായും കോൺഗ്രസുമായും ചേർന്ന് സർക്കാർ രൂപീകരിക്കാൻ വേണ്ടി നിതീഷ് കുമാർ ബിജെപിയുമായുള്ള നീണ്ടകാലത്തെ സഖ്യം അവസാനിപ്പിച്ചിരുന്നു. തുടർന്ന് 2017 ൽ വീണ്ടും ബിജെപിയിലേക്ക് മടങ്ങി. അഴിമതിക്കാരനായ തേജസ്വി യാദവ് എന്നായിരുന്നു ആരോപണം. ആർജെഡി ഭരണം ബീഹാറിനെ ഇല്ലാതാക്കിയെന്നാണ് നിതീഷ് കുമാർ പറഞ്ഞത്. എന്നാൽ ഇപ്പോൾ എൻഡിഎ സഖ്യം വീണ്ടുമുപേക്ഷിച്ച് അഴിമതിക്കാരെന്ന് വിളിച്ചിരുന്ന ആർജെഡിക്കൊപ്പം ചേർന്ന് പുതിയ സർക്കാർ രൂപീകരിക്കുകയാണ് നിതീഷ് കുമാർ.

എന്നാൽ, രാഷ്‌ട്രീയ നാടകങ്ങൾക്കൊടുവിൽ ആർജെഡിയുമായി ചേർന്ന് പുതിയ സർക്കാർ നിർമ്മിക്കാനൊരുങ്ങി ജെഡിയു നേതാവ് നിതീഷ് കുമാർ. ഇന്ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രസിജ്ഞ ചെയ്യും. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. സ്പീക്കർ സ്ഥാനം കോൺഗ്രസിന് നൽകുമെന്നാണ് വിവരം.

ബിജെപിയുമായുള്ള സഖ്യം ഇല്ലാതാക്കിയാണ് നിതീഷ് കുമാർ ആർജെഡിയുമായി ചേരുന്നത്. എൻഡിഎ സഖ്യം ഉപേക്ഷിക്കാൻ തീരുമാനിച്ചതായി ഇന്നലെ വൈകീട്ടാണ് നിതീഷ് കുമാർ അറിയിച്ചത്. ഗവർണറെ സന്ദർശിച്ച് രാജിക്കത്ത് നൽകിയശേഷം ആർജെഡി നേതാവായ തേജസ്വി യാദവിനെയും മറ്റ് കോൺഗ്രസ് നേതാക്കളെയും കണ്ടു. തുടർന്ന് വീണ്ടും ഗവർണറുടെ വസതിയിൽ എത്തി പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള നീക്കങ്ങൾ നടത്തി. പുതിയ മന്ത്രിസഭയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

Anandhu Ajitha

Recent Posts

കഴിഞ്ഞ ഒരു മാസത്തെ ജിപിഎസ് രേഖകൾ പരിശോധിക്കാൻ മേയറുടെ നിർദ്ദേശം I TVM MAYOR

ഇ ബസുകൾ ഓടിക്കുന്നതിൽ കെ എസ് ആർ ടി സി ഗുരുതര കരാർ ലംഘനം കണ്ടെത്തിയെന്ന് കോർപ്പറേഷൻ ! 30…

7 minutes ago

ലോകത്തിലെ ഒരു സംവിധാനത്തിനും തടുക്കാനാവില്ല !! പുത്തൻ മിസൈൽ അവതരിപ്പിച്ച് റഷ്യ !

റഷ്യ-യുക്രെയ്ൻ യുദ്ധം നിർണ്ണായകമായ ഘട്ടത്തിലൂടെ കടന്നുപോകവെ, അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം മുനയിൽ നിർത്തുന്ന പ്രഖ്യാപനവുമായി മോസ്കോ രംഗത്തെത്തിയിരിക്കുകയാണ്. ആണവായുധം വഹിക്കാൻ…

2 hours ago

ഒരു രാഷ്ട്രത്തിന്റെ പാഷനായ വാഹനം ! ഹീറോ ഹോണ്ട പാഷന്റെ കഥ

ഇന്ത്യൻ മോട്ടോർ സൈക്കിൾ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച ബൈക്കുകളിൽ ഒന്നാണ് ഹീറോ ഹോണ്ട പാഷൻ. 2000-ന്റെ തുടക്കത്തിൽ വിപണിയിലെത്തിയ ഈ…

2 hours ago

ഐഎസ്ആർഒയുടെ സഹായമില്ലാതെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യൻ സൈന്യം ! നടുങ്ങി ലോകരാജ്യങ്ങൾ

സൈന്യത്തിന് യുദ്ധസാഹചര്യങ്ങളില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന റോക്കറ്റ് വികസിപ്പിച്ചെടുക്കാനുള്ള പ്രൊജക്ട് വേദ വിജയകരമായി ഭാരതം പൂര്‍ത്തിയാക്കിയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നു.…

2 hours ago

പ്രപഞ്ചം സങ്കോചിക്കുന്നു !!!സർവ്വവും കേന്ദ്രബിന്ദുവിലേക്ക് ചുരുങ്ങും! ഞെട്ടിക്കുന്ന പഠനം

വിശ്വപ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചും നിലനിൽപ്പിനെക്കുറിച്ചുമുള്ള മനുഷ്യന്റെ അന്വേഷണങ്ങൾക്ക് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ആധുനിക ശാസ്ത്രലോകം പ്രപഞ്ചത്തിന്റെ അവസാനത്തെക്കുറിച്ച് ഇതുവരെ വിശ്വസിച്ചിരുന്ന പല…

2 hours ago

നാളെ 2026 ! ഇന്ന് നിങ്ങൾ എടുക്കേണ്ട തീരുമാനം | SHUBHADINAM

പുതുവർഷം എന്നത് വെറുമൊരു കലണ്ടർ മാറ്റമല്ല, മറിച്ച് നമ്മുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു പുതിയ അവസരമാണ്. പുതുവർഷത്തിൽ ജീവിതത്തിൽ മാറ്റങ്ങൾ…

2 hours ago