നിതീഷ് കുമാർ
പാറ്റ്‌ന : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ‘I.N.D.I.A’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുന്നണിയിലെ സഖ്യ കക്ഷിയായ ആർജെഡി.രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി ബിഹാറിൽ നിന്നാകണമെന്നും നിതീഷ് കുമാർ പ്രധാനമന്ത്രി പദത്തിനു സർവഥാ യോഗ്യനാണെന്നും ആർജെഡി വക്താവ് ഭായി വീരേന്ദ്ര പറഞ്ഞു. നേരത്തെ മുന്നണിയിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ സംഭവ വികാസം. നേരത്തെ ഇതേ ആവശ്യം ജനതാദൾ (യു) അദ്ധ്യക്ഷൻ ലലൻ സിങ്ങും ഉന്നയിച്ചിരുന്നു. ആർജെഡി നേതൃത്വവും നിതീഷിനു പിന്തുണ പ്രഖ്യാപിച്ചതോടെ ‘ഇന്ത്യ’ മുന്നണിയിൽ പ്രധാനമന്ത്രി സ്ഥാനാർഥിത്വ ചർച്ച സജീവമാകും. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പിന്തുണയും നിതീഷ് കുമാറിനാകും ലഭിക്കുകയെന്നാണ്
ബിഹാറിലെ 40 സീറ്റിൽ ജെഡിയു – ആർജെഡി കക്ഷികൾ 15 സീറ്റുകളിൽ വീതവും കോൺഗ്രസും ഇടതു കക്ഷികളും ചേർന്നു 10 സീറ്റുകളിലും മൽസരിക്കണമെന്ന ആർജെഡി – ജെഡിയു കക്ഷികൾ ധാരണയ്ക്ക് വിരുദ്ധമായി ബിഹാറിൽ 10 സീറ്റിൽ മൽസരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി പ്രഖ്യാപിച്ചത് സഖ്യകക്ഷികൾക്ക് മൊത്തത്തിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഇതോടെയാണ് വിഷയത്തിൽ ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും കൂടിക്കാഴ്ച നടത്തിയത് കോൺഗ്രസ് നേതൃത്വം 10 സീറ്റിൽ മൽസരിക്കുമെന്നു പ്രഖ്യാപിച്ചതോടെ സഖ്യത്തിലുള്ള ഇടതുകക്ഷികളുടെ സീറ്റിന്റെ കാര്യത്തിൽ അനിശ്ചിതത്വമായി.
നേരത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയും ലാലു യാദവിനെ സന്ദർശിച്ചു സീറ്റു വിഭജനത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇടതു കക്ഷികളിൽ സിപിഎം, സിപിഐ കക്ഷികൾക്കു പുറമേ സിപിഐ (എംഎൽ)യും സഖ്യത്തിലുണ്ട്. സീറ്റു വിഭജനത്തിൽ വിട്ടുവീഴ്ച ചെയ്യാനായി കോൺഗ്രസ് നേതൃത്വത്തോട് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ആവശ്യപ്പെടും എന്നാണ് ലഭിക്കുന്ന വിവരം
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…
ഇസ്‌ലാമിസ്റ്റുകളെ ഞെട്ടിച്ചു കൊണ്ട് കടുത്ത ഇന്ത്യാ വിരുദ്ധനായ മറ്റൊരു നേതാവിനെ കൂടി അജ്ഞാതർ വധിച്ചിരിക്കുകയാണ്. മുഹമ്മദ് മൊതാലേബ് സിക്ദർ എന്ന…
നിക്കോള ടെസ്‌ല എന്ന വിഖ്യാത ശാസ്ത്രജ്ഞനും ഭാരതീയ ദർശനങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു അധ്യായമാണ്. ടെസ്‌ലയുടെ…
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…