Saturday, May 18, 2024
spot_img

നിതീഷ് കുമാറിനെ ‘I.N.D.I.A’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കണം! ; ജനതാദളിന് (യു) പിന്നാലെ ആർജെഡിയും രംഗത്ത് ! രാഹുൽ ഗാന്ധി പടിക്ക് പുറത്താകുമോ? രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിൽ മമതാ ബാനർജിക്കും കടുത്ത അതൃപ്തി

പാറ്റ്‌ന : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ‘I.N.D.I.A’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുന്നണിയിലെ സഖ്യ കക്ഷിയായ ആർജെഡി.രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി ബിഹാറിൽ നിന്നാകണമെന്നും നിതീഷ് കുമാർ പ്രധാനമന്ത്രി പദത്തിനു സർവഥാ യോഗ്യനാണെന്നും ആർജെഡി വക്താവ് ഭായി വീരേന്ദ്ര പറഞ്ഞു. നേരത്തെ മുന്നണിയിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ സംഭവ വികാസം. നേരത്തെ ഇതേ ആവശ്യം ജനതാദൾ (യു) അദ്ധ്യക്ഷൻ ലലൻ സിങ്ങും ഉന്നയിച്ചിരുന്നു. ആർജെഡി നേതൃത്വവും നിതീഷിനു പിന്തുണ പ്രഖ്യാപിച്ചതോടെ ‘ഇന്ത്യ’ മുന്നണിയിൽ പ്രധാനമന്ത്രി സ്ഥാനാർഥിത്വ ചർച്ച സജീവമാകും. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പിന്തുണയും നിതീഷ് കുമാറിനാകും ലഭിക്കുകയെന്നാണ്

ബിഹാറിലെ 40 സീറ്റിൽ ജെഡിയു – ആർജെഡി കക്ഷികൾ 15 സീറ്റുകളിൽ വീതവും കോൺഗ്രസും ഇടതു കക്ഷികളും ചേർന്നു 10 സീറ്റുകളിലും മൽസരിക്കണമെന്ന ആർജെഡി – ജെഡിയു കക്ഷികൾ ധാരണയ്ക്ക് വിരുദ്ധമായി ബിഹാറിൽ 10 സീറ്റിൽ മൽസരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി പ്രഖ്യാപിച്ചത് സഖ്യകക്ഷികൾക്ക് മൊത്തത്തിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഇതോടെയാണ് വിഷയത്തിൽ ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും കൂടിക്കാഴ്ച നടത്തിയത് കോൺഗ്രസ് നേതൃത്വം 10 സീറ്റിൽ മൽസരിക്കുമെന്നു പ്രഖ്യാപിച്ചതോടെ സഖ്യത്തിലുള്ള ഇടതുകക്ഷികളുടെ സീറ്റിന്റെ കാര്യത്തിൽ അനിശ്ചിതത്വമായി.

നേരത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയും ലാലു യാദവിനെ സന്ദർശിച്ചു സീറ്റു വിഭജനത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇടതു കക്ഷികളിൽ സിപിഎം, സിപിഐ കക്ഷികൾക്കു പുറമേ സിപിഐ (എംഎൽ)യും സഖ്യത്തിലുണ്ട്. സീറ്റു വിഭജനത്തിൽ വിട്ടുവീഴ്ച ചെയ്യാനായി കോൺഗ്രസ് നേതൃത്വത്തോട് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ആവശ്യപ്പെടും എന്നാണ് ലഭിക്കുന്ന വിവരം

Related Articles

Latest Articles