പ്രതിപക്ഷ ഐക്യത്തിൽനിന്ന് അകൽച്ചയുടെ സൂചന നൽകുന്ന നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദി പങ്കിടുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി നാലിന് ബിഹാറിലെ ബേതിയയിൽ നടക്കുന്ന റാലിയിൽ മോദിക്കൊപ്പം പങ്കെടുത്തേക്കുമെന്നാണ് സൂചന. അന്ന് എല്ലാ ജെ.ഡി.യു. എം.എൽ.എമാരോടും ബേതിയയിൽ എത്താൻ നിതീഷ് നിർദേശം നൽകിയിട്ടുണ്ടെന്നാണ് ജെഡിയു വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
നിയമസഭ പിരിച്ചുവിടാൻ നിതീഷ് ശുപാർശ ചെയ്യുമെന്ന അഭ്യൂഹവും പട്‌നയിൽ ഉയരുന്നുണ്ട്. ഭരണകക്ഷിയായ മഹാസഖ്യത്തിൽ വിള്ളൽ വീഴുന്നെന്ന സൂചന ഉയർത്തി ആർ.ജെ.ഡി.യും ജെ.ഡി.യു.വും പട്‌നയിൽ പ്രത്യേകം യോഗംചേർന്നിരുന്നു. നിതീഷും ആർ.ജെ.ഡി.യുമായി നിലനിൽക്കുന്ന അസ്വാരസ്യങ്ങളാണ് മറനീക്കി പുറത്തുവരുന്നത്. കുടുംബവാഴ്ച വിഷയം ഉയർത്തി നിതീഷ് ബുധനാഴ്ച ലാലു കുടുംബത്തെ പരോക്ഷമായി ലക്ഷ്യമിട്ട് നടത്തിയ വിമർശനങ്ങളും അസ്വസ്ഥതകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഈമാസം 30-ന് ബിഹാറിലെത്തുന്ന രാഹുൽ ഗാന്ധിയുടെ ന്യായ് യാത്രയിൽ നിതീഷ് പങ്കെടുക്കില്ലെന്ന റിപ്പോർട്ടുകളും ഇതേത്തുടർന്ന് ഉയർന്നിട്ടുണ്ട്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…