കെന്നത്ത് യുജിന്‍ സ്മിത്ത്
അമേരിക്കയിലെ അലബാമയിൽ നൈട്രജൻ വാതകമുപയോഗിച്ച് വധശിക്ഷ നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി ദൃക്സാക്ഷിയായ വൈദികൻ. 1989 ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെന്നത്ത് യുജിന്‍ സ്മിത്തി(58)നെയാണ് ഇക്കഴിഞ്ഞ 25ന് അലബാമയില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. വധശിക്ഷ നേരിട്ട് കണ്ട സ്മിത്തിന്റെ ആത്മീയഗുരുവായ റവ.ജെഫ് ഹുഡ് ആണ് ഇപ്പോൾ പ്രതികരണവുമായി രംഗത്ത് വന്നത്. മനുഷ്യനെ വധിക്കാൻ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും മാനുഷികമായ രീതിയാണ് നൈട്രജൻ ഗ്യാസ് ഉപയോഗിച്ചുള്ള വധശിക്ഷ എന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തൽ. ഇര അബോധാവസ്ഥയിൽ വഴുതി വീണ് പതിയെ മരണപ്പെടും എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ അതല്ല യാഥാർഥ്യം എന്നാണ് വൈദികന്റെ വെളിപ്പെടുത്തലിൽ നിന്ന് മനസിലാകുന്നത്.
‘‘ജയിൽ ജീവനക്കാരുടെ മുഖത്ത് ഞെട്ടലും തരിപ്പുമുണ്ടായി. ആ സമയം ചുറ്റും എന്താണ് നടക്കുന്നതുപോലും നമുക്ക് അറിയാൻ കഴിയാതാകും. എന്നാൽ ഞാൻ ചുറ്റുമുള്ളവരെയൊക്കെ കണ്ടു, അവരുടെ മുഖത്ത് ഒരു വല്ലാത്ത ഭീതി ഉണ്ടായിരുന്നു. സ്മിത്ത് ശ്വസിക്കാൻ ബുദ്ധിമുട്ടുമ്പോൾ ചുറ്റും കൂടി നിന്നവരും ശ്വാസമെടുക്കാൻ പാടുപെടുന്നതുപോലെ അനുഭവപ്പെട്ടു. എനിക്കൊരിക്കലും ആ കാഴ്ച മറക്കാനാകില്ല. വേദനയില്ലാത്ത, പെട്ടെന്നുള്ള മരണം സംഭവിക്കുമെന്ന് അവർ പറഞ്ഞു. മനുഷ്യനെ വധിക്കാൻ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും മാനുഷികമായ രീതിയാണ് നൈട്രജൻ ഗ്യാസ് ഉപയോഗിച്ചുള്ളതെന്ന് അവർ പറഞ്ഞുകൊണ്ടിരുന്നു. നിമിഷങ്ങൾക്കുള്ളിൽ അയാൾ അബോധാവസ്ഥയിലേക്ക് പോകുമെന്ന് പറഞ്ഞു. എന്നാൽ ഞങ്ങൾ സാക്ഷിയായത് മിനിറ്റുകൾ നീണ്ട ഒരു ഭീകരകാഴ്ചയ്ക്കാണ്. വെള്ളത്തിൽനിന്ന് പുറത്തെടുത്തിട്ട മീൻ വീണ്ടും വീണ്ടും ജീവനുവേണ്ടി പിടയുന്നതുപോലെയാണ് സ്മിത്ത് പിടഞ്ഞത്.’’– ജെഫ് പറഞ്ഞു.
അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയത്. . 35 വർഷങ്ങൾക്ക് മുമ്പ് 1989 ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കെന്നത്ത് യുജിന്‍ സ്മിത്ത്. 50 സംസ്ഥാനങ്ങളിൽ 27 എണ്ണത്തിൽ മാത്രമാണു വധശിക്ഷ നിയമപരമായുള്ളത്. മിസിസിപ്പി, ഓക്‌ലഹോമ സംസ്ഥാനങ്ങളിലും നൈട്രജൻ വധശിക്ഷയ്ക്കു അംഗീകാരമുണ്ടെങ്കിലും നടപ്പിലാക്കിയിട്ടില്ല.
‘‘നൈട്രജൻ ഹൈപോക്സിയ’’ എന്നറിയപ്പെടുന്ന ശിക്ഷാരീതി നടപ്പിലാക്കാൻ കോടതി ഉത്തരവിടുന്നത് ആദ്യമായാണ്. രണ്ട് വർഷം മുമ്പ് രാസവസ്തു കുത്തിവച്ച് സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കാൻ ശ്രമിച്ചിരുന്നെങ്കിലും അന്ന് ശ്രമം പരാജയപ്പെട്ടു. ഇതിനെത്തുടർന്നാണ് നൈട്രജൻ ഹൈപോക്സിയ വഴി വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചത്.
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…
ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…