Kerala

എൻഎം വിജയന്റെ ആത്മഹത്യ!ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച് കെപിസിസി

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തിലെ ആരോപണങ്ങൾ അന്വേഷിക്കാൻ കെപിസിസി പ്രത്യേക സംഘത്തെ രൂപീകരിച്ചു. കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ മുന്‍ എംപി, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരാണ് പ്രത്യേക സംഘത്തിലുള്ളത് .

നേരത്തെ എൻ എം വിജയൻ എഴുതിയ ആത്മഹത്യാക്കുറിപ്പുകൾ പുറത്ത് വന്നിരുന്നു. കുടുംബത്തിനും കെപിസിസി അദ്ധ്യക്ഷനുമായി എഴുതിയ കത്തുകളാണ് പുറത്ത് വന്നത്. നാല് മരണക്കുറിപ്പുകളാണ് എൻ എം വിജയൻ തയ്യാറാക്കിയത്. കെപിസിസി പ്രസിഡന്റിനും മൂത്ത മകനും പ്രത്യേകം കത്തുകളുണ്ട്. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത ഏറ്റുപറഞ്ഞും മകനോട് മാപ്പു പറഞ്ഞുമാണ് കത്തുകൾ. കോൺഗ്രസ് നേതാക്കളുടെ പേരുകൾ കെപിസിസി അദ്ധ്യക്ഷനെഴുതിയ കത്തിലുണ്ട്.

കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു എൻ എം വിജയൻ എന്ന് തെളിയിക്കുന്ന ആത്മഹത്യാക്കുറിപ്പാണ് കുടുംബം പുറത്ത് വിട്ടത്. അരനൂറ്റാണ്ട് കാലം പാർട്ടിക്ക് വേണ്ടി ജീവിതം തുലച്ചു. മരണത്തിന് ശേഷം പാർട്ടി തലത്തിൽ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ എഴുതിവെച്ച നാല് കത്തും പുറത്തുവിടണമെന്നും കുടുംബത്തിനുളള കത്തിൽ പറയുന്നു. നാലു പേജിലാണ് മകൻ വിജിത്തിനെ അഭിസംബോധന ചെയ്താണ് കത്തുള്ളത്. അർബൻ ബാങ്കിലെ കടബാധ്യത പാർട്ടി ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ എല്ലാ കത്തുകളും വിവരങ്ങളും പരസ്യമാക്കണം. മൃതദേഹം ശ്മശാനത്തിൽ അടക്കം ചെയ്യണമെന്നും കത്തിലുണ്ട്.

കോൺഗ്രസിനെ വെട്ടിലാക്കുന്ന രീതിയിലുളള വെളിപ്പെടുത്തലുകളാണ് കെ സുധാകരന് എഴുതിയ 2 കത്തുകളിലുള്ളത്. പണം വാങ്ങിയത് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് എൻ എം വിജയൻ കത്തിൽ സൂചിപ്പിക്കുന്നു. ബാങ്ക് നിയമനത്തിനായി പണം വാങ്ങാൻ നിർദ്ദേശിച്ചത് കോൺഗ്രസ് എംഎൽഎ ആണെന്നും പ്രശ്നം വന്നപ്പോൾ നേതൃത്വം കയ്യൊഴിഞ്ഞുവെന്നും കത്തിലുണ്ട്. എന്ത് പറ്റിയാലും ഉത്തരവാദിത്തം പാർട്ടിക്കാണ്. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെഴുതിയ സാമ്പത്തിക ബാധ്യതകളെ കുറിച്ചുളള കത്തിൽ ഐസി ബാലകൃഷ്ണനും എൻഡി അപ്പച്ചനും പണം വാങ്ങിയെന്ന് പരാമർശമുണ്ട്. പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണെന്നും മരിക്കേണ്ടി വരുമെന്നും കെപിസിസി നേതൃത്വത്തിന് എഴുതിയ കത്തിൽ പരാമർശിക്കുന്നു.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

7 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

8 hours ago

ഗണേശോത്സവ ഘോഷയാത്രകള്‍ക്കെതിരെ അക്രമം തുടരുന്നു. ഹൈദരാബാദില്‍ ഗണേശോത്സവ അന്നദാന സ്ഥലത്ത് മാംസ അവശിഷ്ടങ്ങള്‍ എറിഞ്ഞു. സംഘര്‍ഷം, മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…

8 hours ago

സോമനാഥ ക്ഷേത്രത്തിനും ബി.ജെ.പി ഓഫീസുകള്‍ക്കും ബോംബ് ഭീഷണി. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നില്‍ വലിയ സൈബര്‍ ശൃംഖലയെന്ന് സൂചന

ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…

9 hours ago

ഭീകരരുടെ ചോരക്കളി നടപ്പില്ല. കശ്മീരിലെ ഷോപ്പിയാനില്‍ വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാസേന തകര്‍ത്തു. ഐഇഡി നിര്‍വീര്യമാക്കി സേനയുടെ മിന്നല്‍ ഇടപെടല്‍

ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…

15 hours ago

സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും

കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…

16 hours ago