തിരുവനന്തപുരം: പി ആർ ഏജൻസിയെ ഉപയോഗിച്ച് അങ്ങോട്ട് ആവശ്യപ്പെട്ട് അഭിമുഖം നടത്തുകയും, മലപ്പുറം പരാമർശം കൂട്ടിച്ചേർത്തതുമായും ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിക്കാതെ ഒഴിഞ്ഞു മാറി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം നേതാവ് ടി കെ ദേവകുമാറിന്റെ മകൻ ടി വി സുബ്രഹ്മണ്യം ആവശ്യപ്പെട്ടതനുസരിച്ചാണ് അഭിമുഖം നൽകിയത്. ടി വി സുബ്രഹ്മണ്യം ദീർഘകാലമായി സിപിഎം നേതൃത്വത്തോട് അടുത്ത് നിൽക്കുന്നയാളാണ്. അതിനാലാണ് അഭിമുഖത്തിന് സമ്മതിച്ചത്. കൂടെയുണ്ടായിരുന്നയാൾ ആരാണെന്നറിയില്ല. പി ആർ ഏജൻസിയെ കുറിച്ച് ഒന്നുമറിയില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. താൻ പറയാത്ത കാര്യം കൂട്ടിച്ചേർത്തത് പത്രത്തിന്റെ വീഴ്ചയാണെന്നും അദ്ദേഹം ആവർത്തിച്ചു. എന്നാൽ പത്രത്തിനെതിരെ നടപടിയെടുക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതേസമയം അഭിമുഖം പി ആർ ഏജൻസിയുടെ ആവശ്യപ്രകാരം നടന്നതാണെന്നും അഭിമുഖത്തിൽ പറയാത്തകാര്യം കൂട്ടിച്ചേർക്കാൻ പി ആർ ഏജൻസി രേഖാമൂലം ആവശ്യപ്പെടുകയുമായിരുന്നു എന്നായിരുന്നു പത്രത്തിന്റെ വിശദീകരണം.
അഭിമുഖത്തിന് പി ആർ ഏജൻസിയെ ഉപയോഗിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം നുണയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇന്റർവ്യൂ നടക്കുന്ന സമയത്ത് അപരിചിതൻ കയറിവന്നു എന്ന വാദം വിശ്വസനീയമല്ല. പത്രം വീഴ്ച വരുത്തിയെങ്കിൽ അവർക്കെതിരെ കേസെടുക്കാൻ ധൈര്യമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. സെപ്റ്റംബർ 13 ന് ദില്ലിയിൽ ഒരു പി ആർ ഏജൻസി മലപ്പുറം പരാമർശം മാദ്ധ്യമങ്ങൾക്ക് നൽകി. അതേ കാര്യം സെപ്റ്റംബർ 21 നു വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചു. ഒക്ടോബർ ഒന്നിന് പുറത്തിറങ്ങിയ അഭിമുഖത്തിൽ അത് കൂട്ടിച്ചേർക്കുകയും ചെയ്‌തു. ഈ പ്രചാരണങ്ങൾ ദുരൂഹമാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…