Kerala

പൂരംകലക്കിയതാര് ? എച്ച് വെങ്കിടേഷും, മനോജ് ഏബ്രഹാമും, ഡി ജി പി യും അന്വേഷണത്തിന്; പ്രഹസനമെന്ന് പ്രതിപക്ഷം; എം ആർ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളി

തിരുവനന്തപുരം: പൂരംകലക്കിയതിൽ എ ഡി ജി പി എം ആർ അജിത്കുമാറിന്റെ റിപ്പോർട്ട് തള്ളി സർക്കാർ. റിപ്പോർട്ട് സമഗ്രമല്ലെന്നും പുനരന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ത്രിതല അന്വേഷണമാണ് നടക്കുക. തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന അവസരത്തിൽ പൂരം കലക്കാൻ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. പൂരം നടത്തിപ്പിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്മാർക്ക് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാൻ ഇന്റെലിജൻസ് എ ഡി ജി പി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയതായും. എ ഡി ജി പിയ്ക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് ഡി ജി പി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള നിയന്ത്രണങ്ങൾ സർക്കാരിന് ഏർപ്പെടുത്തേണ്ടിവന്നു. സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട നിയമങ്ങളും പുറ്റിങ്ങൽ വെടിക്കെട്ട് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷന്റെ ശുപാർശകൾ.ഹൈക്കോടതിയുടെ വിധികൾ ഇതെല്ലാം സർക്കാരിന് പരിഗണിക്കേണ്ടതായിവന്നു. പൂരത്തിന്റെ അവസാന ഘട്ടത്തിലാണ് ചില പ്രശ്നങ്ങൾ ഉണ്ടായത്. ഇതിനെക്കുറിച്ചുള്ള എ ഡി ജി പി യുടെ അന്വേഷണ റിപ്പോർട്ട് സമഗ്രമായിരുന്നില്ലെന്നും സർക്കാർ വിലയിരുത്തി. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണവും പ്രഹസനമാണെന്നും ജുഡീഷ്യൽ അന്വേഷണം തന്നെവേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

B4 Admin

Share
Published by
B4 Admin

Recent Posts

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍

കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…

3 hours ago

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എത്രത്തോളം വിജയം നേടി. രണ്ടാംഘട്ടം ലക്ഷ്യമിടുന്നത് ക്യാംപസുകളിലേക്ക്. ലഹരിയുടെ പിടിയില്‍ പെട്ട കൗമാരങ്ങളെ ശുദ്ധീകരിക്കാനാകുമോ ?

കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…

3 hours ago

ഇനി മരുന്ന് കൊള്ള നടപ്പില്ല. ഹൈക്കോടതിയുടെ ചരിത്ര ഉത്തരവ് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം ലഭിക്കും

ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…

4 hours ago

ആരാണ് പാര്‍വതി മായ ഷാജി ?. ആംസ്റ്റര്‍ ഓവര്‍സീസിനെതിരെ ലഭിച്ചത് 300-ലധികം പരാതികള്‍. വിദേശ രാജ്യങ്ങളില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്ത് പ്രധാന തട്ടിപ്പുകള്‍. വന്‍ തോതില്‍ പണം വിദേശത്ത് കടത്തിയതോടെ ഇഡിയുടെ പിടിയും വീഴുമോ ?.

കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…

4 hours ago

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…

11 hours ago

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

12 hours ago