തിരുവനന്തപുരം- സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് വിദ്യാലയങ്ങളില്‍ അധ്യയനദിനങ്ങള്‍ നഷ്ടമായത് പരിഹരിക്കാന്‍ സര്‍ക്കാര്‍. ശനിയാഴ്ചകളും പ്രവൃത്തിദിവസമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഷ്ടമായ അധ്യയന ദിവസങ്ങളുടെ എണ്ണമനുസരിച്ച് ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കാനാണ് നിര്‍ദ്ദേശം.
ഓണപ്പരീക്ഷ നിശ്ചയിച്ച തിയതിയില്‍ മാറ്റമില്ലാതെ നടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഡി.ഡി.ഇമാര്‍ക്ക് നല്‍കിയത്.
ഓഗസ്റ്റ് 26നാണ് ഓണപ്പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാല്‍, അടുപ്പിച്ച് അവധി നല്‍കേണ്ടി വന്നതിനാല്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും പരീക്ഷ മാറ്റുന്നത് വാര്‍ഷിക അധ്യയന കലണ്ടറിനെ ബാധിക്കും. അതിനാല്‍ പരീക്ഷ മാറ്റേണ്ടന്നാണ് തീരുമാനം.
ഈ വര്‍ഷം സ്‌കൂളുകളില്‍ 220 അധ്യയന ദിനങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ മഴക്കെടുതിമൂലം പ്രവൃത്തി ദിനങ്ങളില്‍ വിദ്യാലയങ്ങളില്‍ അധ്യയനം നടത്താനായില്ല. ഈ സാഹചര്യത്തിലാണ് ശനിയാഴ്ച കൂടി പ്രവൃത്തി ദിനമാക്കി മാറ്റാന്‍ തീരുമാനമായത്. രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിനമാക്കും. ഇത് സംബന്ധിച്ച് അതത് ഡി.ഡി.ഇമാര്‍ വിദ്യാലയങ്ങള്‍ക്ക് ഉത്തരവ് നല്‍കും.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…