മുംബൈ : ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണഘടനയെ ഇല്ലാതാക്കുന്ന പ്രവർത്തികൾ ബിജെപി ഒരിക്കലും ചെയ്യില്ലെന്നും വ്യാജ പ്രചരണങ്ങൾ നടത്തി കോൺഗ്രസ് ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടന മാറ്റുമെന്ന കോൺഗ്രസിന്റെ കുപ്രചാരണങ്ങൾക്കെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഡോ. ബി. ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന മാറ്റാൻ ഒരു സർക്കാരിനും അനുമതിയില്ല. അതിലെ വകുപ്പുകളിൽ ഭേദഗതി വരുത്താൻ മാത്രമേ സർക്കാരിന് സാധിക്കുകയുള്ളൂ. കോൺഗ്രസ് ഇത്തരത്തിൽ 80 തവണയോളം വകുപ്പുകളിൽ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. അവരാണ് ഇപ്പോൾ ബിജെപി ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന വ്യാജ പ്രചാരണങ്ങൾ പരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതെന്നും” നിതിൻ ഗഡ്കരി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങൾക്കായി സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണ്. സബ് കാ സാത്ത്, സബ് കാ വികാസ് എന്ന നയമാണ് അദ്ദേഹം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. ജനങ്ങളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും പ്രവർത്തിക്കുന്നുവെന്നും വിവേചനങ്ങളില്ലാതെയാണ് ഓരോരുത്തരിലും ആനുകൂല്യങ്ങളെത്തുന്നതെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…
ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…