പാലക്കാട്: നിർദ്ദിഷ്ട ബ്രൂവെറി പ്ലാന്റ് വന്നാൽ ഭൂഗർഭ ജലചൂഷണംനടക്കുമെന്നും കുടിവെള്ളക്ഷാമവും മാലിന്യപ്രശ്‌നവും ഉണ്ടാകുമെന്നുമുള്ള വാദങ്ങളെ തള്ളി ഒയാസിസ് കമ്പനി അധികൃതർ. കമ്പനി എലപ്പുള്ളി മണ്ണുകാട് പ്രദേശത്ത് വാങ്ങിയ 26 ഏക്കർ ഭൂമിയിൽ അഞ്ചേക്കർ മഴവെള്ള സംഭരണി നിർമ്മിക്കാൻ നീക്കിവച്ചിരിക്കുകയാണ്. 10 കോടി ലിറ്റർ മഴവെള്ളം ഈ പ്ലാന്റ് വഴി ഉൽപ്പാദിപ്പിക്കും. ഇതാണ് മദ്യനിർമ്മാണത്തിനായി ഉപയോഗിക്കുക. മലമ്പുഴ കിൻഫ്ര പാർക്കിൽ നിന്നുള്ള വെള്ളം പദ്ധതിയ്ക്ക് വേണ്ടിവന്നാൽ മാത്രമേ ഉപയോഗിക്കൂ. അതുകൊണ്ടുതന്നെ ഭൂഗർഭ ജലചൂഷണമോ കുടിവെള്ള ക്ഷാമമോ ഉണ്ടാകുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്.
മദ്യോൽപ്പാദനത്തിൽ ഉണ്ടാകുന്ന മാലിന്യം പുനരുപയോഗിക്കാൻ കഴിയുന്നവയാണ്. കാലിത്തീറ്റയും ഡ്രൈ ഐസും ഉൽപ്പാദിപ്പിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ മാലിന്യപ്രശ്‌നം ഉദിക്കുന്നില്ല. ആദ്യഘട്ടത്തിൽ ബോട്ടിലിംഗ് പ്ലാന്റ് മാത്രമായിരിക്കും 2025 ൽ ആദ്യ ഘട്ടം നിർമ്മാണം പൂർത്തിയാകും. രണ്ടര വർഷത്തിനുള്ളിൽ പ്ലാന്റിൽ നിന്ന് 6 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സാധിക്കും. കമ്പനിയുടെ പ്രവർത്തനത്തിന് 3 മെഗാവാട്ട് വൈദ്യുതി മാത്രം മതി. ബാക്കി കെ എസ് ഇ ബി യ്ക്ക് നൽകുമെന്നും കമ്പനി അറിയിച്ചു.
പ്രദേശവാസികൾക്ക് 1200 ലധികം തൊഴിലവസരങ്ങളാണ് പദ്ധതി വരുന്നതോടെ സൃഷ്ടിക്കപ്പെടുക. ഇത് പൂർണ്ണമായും എലപ്പുള്ളി മണ്ണുകാട് നിവാസികൾക്കായിരിക്കും നൽകുക എന്ന് കമ്പനി പറയുന്നു. കമ്പനി ഭൂഗർഭ ജലചൂഷണം നടത്തുന്നുണ്ടോ എന്ന് ജനങ്ങൾക്ക് നേരിട്ട് പരിശോധിക്കാൻ കഴിയും. മാത്രമല്ല അരിയുൾപ്പെടെയുള്ള അസംസ്കൃത വസ്‌തുക്കളുടെ ലഭ്യത പാലക്കാടുണ്ട്. പദ്ധതിയെക്കുറിച്ച് പഞ്ചായത്തിന് അറിയയില്ല എന്ന വാദം ശരിയല്ല. സ്ഥലം വാങ്ങുന്നതിനടക്കം സഹായം ചെയ്‌തത് പഞ്ചായത്തിലെ ഒരു കോൺഗ്രസ് അംഗമാണ്. പഞ്ചായത്ത് ഭരണസമിതിക്കും സെക്രട്ടറിക്കും പദ്ധതിയുടെ വിശദാംശങ്ങൾ ഉൾപ്പെട്ട കത്ത് നൽകിയിട്ടുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…