India

‘ഐഎസിൽ ചേരാൻ പോയ മലയാളി വനിതകളെക്കുറിച്ച് ഒരു വിവരവും ഇല്ല’; താലിബാനെ അം​ഗീകരിക്കുന്ന കാര്യത്തില്‍ ധൃതിയില്ലെന്നും വിദേശകാര്യമന്ത്രാലയം

ദില്ലി: ഐഎസില്‍ ചേരാന്‍ പോയ മലയാളി വനിതകളെക്കുറിച്ച്‌ ഒരു വിവരവുമില്ലെന്ന് വിദേശകാര്യമന്ത്രാലയം. അഫ്ഗാനിൽ നിന്നുള്ള രക്ഷാപ്രവര്‍ത്തനം വിശദീകരിച്ച്‌ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ ഈ പ്രതികരണം. മാത്രമല്ല താലിബാനെ അം​ഗീകരിക്കുന്ന കാര്യത്തില്‍ ധൃതിയില്ലെന്ന് പറഞ്ഞ മന്ത്രാലയ വക്താവ് കാര്യങ്ങള്‍ വ്യക്തമാവട്ടെ എന്ന് പ്രതികരിച്ചു.

അതേസമയം കാബൂളില്‍ നിന്ന് ഇത് വരെ 550തിലധികം പേരെ തിരികെയെത്തിച്ചുവെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി. തജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ദൗത്യത്തില്‍ സഹകരിച്ചുവെന്നും, ഏതാണ്ട് എല്ലാവരെയും തിരികെയെത്തിച്ചുവെന്നും അഫ്ഗാനിലുള്ള മുഴുവൻ ഇന്ത്യാക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നുംവിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.

എന്നാൽ ഇപ്പോഴും അഫ്ഗാനിൽ താലിബാന്റെ അക്രമം തുടർന്നുകൊണ്ടിരിക്കുകയാണ്. താലിബാനികൾ പ്രഖ്യാപിച്ച എല്ലാ വാഗ്ധാനങ്ങളും അവർ ഇപ്പോൾ ലംഘിച്ചു തുടങ്ങിയിരിക്കുന്നു. സ്ത്രീകളെ ജോലികൾക്ക് വിടാതെയും, ശരീഅത് നിയമ പ്രകാരം അവിടെ വിനോദങ്ങളെ നിരോധിച്ചുമാണ് താലിബാൻ അവരുടെ ക്രൂരത വീണ്ടും വീണ്ടും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

5 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

6 hours ago