Featured

സൈബർ സഖാക്കൾക്ക് ചുട്ട മറുപടി കൊടുത്ത് വി വി രാജേഷ്

വിദ്യാഭാസ മന്ത്രി വി.ശിവൻകുട്ടിയും BJP തിരുവനന്തപുരം ജില്ലാ പ്രസിഡന്റും വി വി രാജേഷും ഒന്നിച്ചുള്ള ചിത്രവുമായി ചില ആളുകൾ രംഗത്ത് വന്നിരുന്നു. സത്യത്തിൽ മന്ത്രി വി.ശിവൻ കുട്ടി തന്നെയാണ് ഈ ചിത്രം ഫേസ് ബുക്ക് പോസ്റ്റിലൂടെ ആദ്യം പുറത്ത് വിട്ടത്. പിന്നാലെ സൈബർ സഖാക്കൾ നിയമസഭാ കയ്യാങ്കളിക്കേസിൽ വിചാരണ നേരിടുന്ന മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് BJP നടത്തുന്ന സമരത്തെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു മാത്രമുള്ള. ചില സൈബർ സഖാക്കൾ വി.വി.രാജേഷിനെ വ്യക്തിപരമായും പരിഹസിക്കുകയും ചെയ്തു.

പരിഹസിക്കുന്ന സൈബർ സഖാക്കൾക്ക് വി.വി. രാജേഷ് ചുട്ട മറുപടിയുമായി രംഗത്ത് വിന്നിരിക്കുകയാണ്. പോസ്റ്റ് കുറിക്കുകയും ഒപ്പം മന്ത്രി വി.ശിവൻകുട്ടിക്കൊപ്പമുള്ള ആ ചിത്രവും പങ്ക് വെച്ച് കൊണ്ട് വിവി രാജേഷ് തന്റെ നിലപാടും രാഷ്ട്രീയവും വ്യക്തമാക്കുമ്പോൾ അത് ശിവൻ കുട്ടി ഫാൻസിനും സൈബർ സഖാക്കൾക്കും ഒക്കെയുള്ള മറുപടി തന്നെയാണ്.

BJP തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് തന്റെ ഫേസ് ബുക്കിൽ കുറിപ്പ് ഇങ്ങനെ..

”ചട്ടമ്പി സ്വാമി ജയന്തിയുമായി ബന്ധപ്പെട്ട് പൂജപ്പുരയിൽ നടന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങിൻ്റെ ചിത്രം ബഹു: വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി കഴിഞ്ഞ ദിവസം Post ചെയ്തിരുന്നു. 2010 -2015 നിയമസഭയിൽ അദ്ദേഹം കാട്ടിയ അതിക്രമങ്ങൾ ശിക്ഷ ലഭിയ്ക്കേണ്ട ക്രിമിനൽക്കുറ്റമാണെന്നു മാത്രമല്ല പൊതു സമൂഹത്തിന് ഒരിയ്ക്കലും സ്വീകാര്യവുമല്ല. ബിജെപി അതിനെതിരായ രാഷ്ട്രീയവും, നിയമപരവുമായ പോരാട്ടം തുടരുകയാണ്.

അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റെടുത്ത ആദ്യ നാളുകളിൽ രാജ്യദ്രോഹക്കേസിൽ പ്രതിയായ ഐഷാ സുൽത്താനയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനെതിരെ കേരള ഗവർണ്ണറെ സമീപിച്ചതുൾപ്പെടെ ചെയ്തത് ബിജെപിയാണ്.അദ്ദേഹത്തിനെതിരായ സമരങ്ങളിൽ നടത്തുന്ന രാഷ്ട്രീയ പ്രസ്താവനകളുടെ അന്തസത്ത മനസിലാക്കാതെ പ്രതികരിയ്ക്കുന്നവരോട് തർക്കിയ്ക്കുവാനൊട്ട് സമയവുമില്ല.സംസ്ഥാനത്തെ ഒരു മന്ത്രിയെ അദ്ദേഹം ചെയ്ത തെറ്റിൻ്റെ പേരിൽ ഗുണ്ടായിസത്തിലൂടെ മണ്ഡലത്തിൽ കാലുകുത്താതെയാക്കാം എന്ന് ചിന്തിയ്ക്കുവാൻ തരത്തിൽ ബുദ്ധി ശൂന്യരല്ല ഞങ്ങൾ.

അത് നിയമ പോരാട്ടത്തിലൂടെയും, രാഷ്ട്രീയ പ്രചരണത്തിലൂടെയും മാത്രമെ സാധിയ്ക്കുകയുള്ളൂ .അതാണ് ഞങ്ങൾ തുടരുന്നതും.2015 തദ്ദേശ തെരഞ്ഞെടുപ്പിൽ തിരു: കോർപ്പറേഷനിൽ 25 സീറ്റിൽക്കൂടുതൽ ബിജെപി നേടിയാൽ ഞങ്ങൾക്ക് ഒരു സ്വർണ്ണ മോതിരം നല്കാമെന്ന് അന്ന് നേമം എം എൽ എ ആയിരുന്ന ശ്രീ വി ശിവൻകുട്ടി ചാനൽ ചർച്ചയിൽ പരസ്യമായിപ്പറഞ്ഞിരുന്നു. ഞങ്ങളന്ന് 35 സീറ്റ് നേടി. അതിന് ശേഷം അദ്ദേഹം തരാമെന്ന് പറഞ്ഞ മോതിരം തേടി എകെജി സെൻ്ററിലോ, അദ്ദേഹത്തിൻ്റെ വസതിയിലോ പോയിട്ടില്ല, കാരണം ചാനൽ ചർച്ചയിൽ അദ്ദേഹം നടത്തിയ രാഷ്ടീയ പ്രസ്താവനയുടെ അന്തസത്ത മനസിലാക്കുവാനുള്ള രാഷ്ട്രീയ ബുദ്ധി ഞങ്ങൾക്കുള്ളതുകൊണ്ടാണ്‌. നിരവധി കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും, ചെറുതും വലുതുമായ സാമുദായിക സംഘടനകളുടെ പ്രവർത്തനങ്ങളും, നിരവധി റസിഡൻസ് അസോസ്സിയേഷനുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, പ്രശസ്തമായ ആരാധനാലയങ്ങളുമൊക്കെയുള്ള സ്ഥലമാണ് പൂജപ്പുര.

സരസ്വതീ മണ്ഡപം സ്ഥിതി ചെയ്യുന്നതു കൊണ്ട് തന്നെ മഹാനവമി, വിജയദശമി നാളുകിൽ നമ്മുടെ നാട്ടിലെ ഏറ്റവും ശ്രദ്ധാകേന്ദ്രവും പൂജപ്പുരയാണ്.ഓണാഘോഷക്കാലത്ത് പൂജപ്പുരയും പരിസരവും ഉത്സവാന്തരീക്ഷത്തിലാകാറുണ്ട്. ചുരുക്കത്തിൽ തിരുവനന്തപുരത്തിൻ്റെ സാംസ്കാരിക തലസ്ഥാനം കൂടിയാണ് പൂജപ്പുരയെന്നു പറയാം. അവിടെ നിന്നും ജനങ്ങൾ വിജയിപ്പിച്ചയാൾ എന്ന നിലയക്ക് ആ നാടിനോടുള്ള കടപ്പാട് പരമാവധി വീഴ്ചകൂടാതെ നടപ്പാക്കേണ്ടതുണ്ട്. അവിടെ നടക്കുന്ന ചെറുതും, വലുതുമായ പരിപാടികളിൽ എത്തേണ്ടതുമുണ്ട്. ആ സമയത്ത് വേദിയിൽ ഒപ്പമുള്ളവരോടുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഒരിയ്ക്കലും പ്രകടിപ്പിയ്ക്കാറുമില്ല.

അത് പൊതു വേദികളിൽ മറ്റ് അതിഥി കളോട് പെരുമാറുമ്പോൾ ബിജെപി സ്വീകരിയ്ക്കുന്ന മാന്യമായ സമീപനമാണ്.ബഹു: വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി മന്ത്രി സ്ഥാനമേറ്റെടുത്ത തുമുതൽ ഞങ്ങൾ പ്രകടിപ്പിയ്ക്കുന്ന പ്രസ്താവനകളിൽ ‘ബഹു: വിദ്യാഭ്യാസമന്ത്രി ‘ എന്ന് തന്നെയാണ് പറയാറുള്ളത്. അത് അദ്ദേഹം നിയമസഭയിൽ നടത്തിയ കയ്യാങ്കളിയോടുൾപ്പെടെയുള്ള ബഹുമാനം കൊണ്ടല്ല, വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തോടും, ജനാധിപത്യത്തോടുമുള്ള ബഹുമാനം കൊണ്ടാണ്.ബിജെപിയുടെ സമര മുഖവും,പൊതു വേദികളും രണ്ടാണെന്ന് മനസിലാക്കിത്തന്നെയാണ് ഞങ്ങൾ പ്രവർത്തിയ്ക്കുന്നത്.നിയമ സഭയിൽ അദ്ദേഹം കാട്ടിയ അതിക്രമം വിചാരണ ചെയ്യപ്പെടണമെന്ന്‌ സുപ്രീം കോടതി വിധിച്ച സാഹചര്യത്തിലാണ് ബിജെപി ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചത്.

അതിന് അദ്ദേഹത്തിന് മാതൃകാപരമായ ശിക്ഷ ലഭിക്കണമെന്ന നിലപാടുമായി ഞങ്ങൾ മുന്നോട്ട് പോകുന്നുണ്ട്, ഒപ്പം തന്നെ തങ്ങൾ തെരഞ്ഞെടുത്തയാൾ ഒരിയ്ക്കലും മന്ത്രി സ്ഥാനത്ത് തുടരുവാൻ യോഗ്യനല്ല, പ്രത്യേകിച്ചും വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് എന്ന വസ്തുത നേമത്തെ അവസാനത്തെ വോട്ടർമാരിൽ വരെയെത്തിയ്ക്കുക എന്നതും ഞങ്ങളുടെ പ്രവർത്തനത്തിൻ്റെ ഭാഗമാണ്.ഒരു വിദ്യാർത്ഥിയ്ക്ക് മാതൃകയാക്കുവാൻ കഴിയുന്ന പ്രവർത്തികളല്ല അദ്ദേഹത്തിൻ്റ നിയമസഭയിലെ മേശപ്പുറത്ത് കയറിയുള്ള അഭ്യാസങ്ങൾ എന്ന കാര്യത്തിൽ ഇടതു പക്ഷ വിശ്വാസികൾക്ക്‌ പോലും അഭിപ്രായ വ്യത്യാസമുണ്ടാകില്ല.എല്ലാവരും കാതുകൊണ്ടാണ് കേൾക്കുന്നത്, എന്നാൽ ചിന്തിയ്ക്കേണ്ടത് ബുദ്ധി ഉപയോഗിച്ചാണ്.

ഗൗരവമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരൊക്കെയങ്ങിനെയാണ്‌. അത്തരത്തിലുള്ള നേതാക്കളും, അണികളുമുള്ളതുകൊണ്ടാണ് ബിജെപി ഇന്ന് രാജ്യത്തിൻ്റെ പ്രതീക്ഷയായി മാറിയത്.അത്തരത്തിലുള്ള നേതാക്കളും, അണികളുമില്ലാത്തതു കൊണ്ടാണ് ഇടതു പക്ഷം സിംഹവാലൻ കുരങ്ങ് ശോഷിച്ച പോലെ ശോഷിയ്ക്കുന്നത്. മുമ്പ് എ ബി വി പി യിലും, യുവമോർച്ചയിലും പ്രവർത്തിച്ചപ്പോൾ ലഭിച്ച അനുഭവ സമ്പത്തും,ഇപ്പോൾ ബിജെപി യിൽ നിന്ന് ലഭിയ്ക്കുന്ന പരിചയവും വച്ച് ഞങ്ങളുടെ ലക്ഷ്യം വിദൂരമല്ലയെന്ന ആത്മവിശ്വാസത്തോടെ തന്നെയാണ് മുന്നോട്ട് പോകുന്നത്.

അതു കൊണ്ട് ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് എന്ന നിലയ്ക്കുള്ള സമരങ്ങളും, പാർട്ടി പരിപാടികളും ശക്തമായി തുടരും ഒപ്പം പൂജപ്പുരയിൽ നിന്നുള്ള ജന പ്രതിനിധി എന്ന തരത്തിലുള്ള ഇടപെടലുകളും പരമാവധി ഭംഗിയായി നിർവ്വഹിയ്ക്കും.വാരിയം കുന്നന്മാരുടെ അനുയായികളുടെ വോട്ടും, താലിബാൻ അഫ്ഘാനിസ്ഥാൻ കീഴടക്കുമ്പോൾ കേരളത്തിലിരുന്ന് രോമാഞ്ചം കൊള്ളുന്നവരുടെ വോട്ടു മുൾപ്പെടെ നേടി തുടർ ഭരണം ആസ്വദിയ്ക്കുമ്പോൾ വിവേകപൂർവ്വം കാര്യങ്ങളെക്കാണുവാൻ കഴിയാതെ വന്നേയ്ക്കാം. ഇത്രയും എഴുതിയത് ഇത് വായിയ്ക്കുവാൻ ഇടയുള്ള ഇടതുപക്ഷ സുഹൃത്തുക്കൾക്ക് രാഷ്ട്രീയ പ്രസ്താവനകളുടെ അന്തസത്തയാണ് മനസിലാക്കേണ്ടത് എന്ന കാര്യം മനസിലാക്കിക്കൊടുക്കുവാൻ വേണ്ടിക്കൂടിയാണ്. ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്. എന്തായാലും വി വി രാജേഷിന്റെ മാസ്സ് മറുപടി കേട്ട് സൈബർ സഖാക്കൾക്ക് സമാധാനം ആയി എന്ന് കരുതുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

‘സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നിലെത്തിയേനെ’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

മുംബൈ: സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരായ…

9 mins ago

എപിപി അനീഷ്യയുടെ ആത്മഹത്യ; നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് മാതാപിതാക്കൾ;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ…

25 mins ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെതിരേ ആക്രമണം ; മർദിച്ചത് മാലയിടാനെന്ന വ്യാജേന എത്തിയ സംഘം ; കേസെടുത്ത് പോലീസ്

ദില്ലി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെതിരേ ആക്രമണം. മാലയിടാനെന്ന വ്യാജേന എത്തിയ സംഘം കനയ്യ കുമാറിനെ…

34 mins ago

സൗരക്കാറ്റിന് പിന്നാലെ സൗര ജ്വാല ! ഭൂമിക്കുള്ള അടുത്ത പണിയുമായി സൂര്യൻ

ഇതിനൊരു അവസാനവുമില്ലേ ..ഭൂമിക്കുള്ള അടുത്ത പണിയുമായി സൂര്യൻ

37 mins ago

“ഒരു ഗുണ്ടയെ രക്ഷിക്കാൻ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു !”-ദില്ലി മന്ത്രി അതിഷിക്ക് ചുട്ടമറുപടിയുമായി സ്വാതി മലിവാൾ; ആപ്പിൽ പൊട്ടിത്തെറി !

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…

9 hours ago

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

10 hours ago