India

”നരേന്ദ്രമോദി ഉണര്‍ന്നിരിക്കുന്ന ഇന്ത്യയില്‍ ഒരു ജിഹാദിക്കും രക്ഷപ്പെടാന്‍ കഴിയില്ല,​ കേരളത്തെ ജിഹാദികളുടെ മണ്ണാക്കി മാറ്റിയത് സംസ്ഥാനം ഭരിച്ചവർ”; കേന്ദ്ര മന്ത്രി വി. മുരളീധരന്‍

തിരുവനന്തപുരം: നരേന്ദ്രമോദിയെന്ന ഉറക്കമില്ലാത്ത കാവല്‍ക്കാരന്‍ ഉണര്‍ന്നിരിക്കുന്ന ഇന്ത്യയില്‍ ഒരു ജിഹാദിക്കും രക്ഷപെടാന്‍ കഴിയില്ല എന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നവഭാരത് മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും ചിറകിന് കീഴില്‍ സംരക്ഷണം കിട്ടുമെന്ന് കരുതുന്ന ജിഹാദികള്‍ കരുതിയിരിക്കണമെന്ന് ചടങ്ങിൽ കേന്ദ്ര മന്ത്രി പറഞ്ഞു.

മാത്രമല്ല കേരളത്തെ ജിഹാദികളുടെ മണ്ണാക്കി മാറ്റിയത് സംസ്ഥാനം ഭരിച്ചിട്ടുള്ളവരുടെ മൃദുസമീപനമാണെന്നും, കേരളത്തിന്‍റെ മണ്ണ് ജിഹാദികള്‍ക്ക് ഉള്ളതല്ലെന്നും മന്ത്രി പറഞ്ഞു.

പകല്‍ ഡി.വൈ.എഫ്. ഐയും രാത്രി എസ്.ഡി.പി.ഐയും ആയി ഇരിക്കുന്നവരും കരുതിയിരിക്കണം. ഇങ്ങനെയുള്ള ആളുകള്‍ക്ക് എതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് മന്ത്രി ചോദിച്ചു.

പ്രൊഫഷണല്‍ കോളേജുകളില്‍ പെണ്‍കുട്ടികളെ തീവ്രവാദ സംഘത്തിലേക്ക് നയിക്കുന്നതിന് ശ്രമം നടക്കുന്നുവെന്ന് സി.പി.എം പറഞ്ഞതു കൊണ്ടായില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

കൂടാതെ ”നാല് വോട്ടിന് വേണ്ടി ആരുമായും വിട്ടുവീഴ്ച ചെയ്യാമെന്നതാണ് കേരളത്തിലെ ഭരണ, പ്രതിപക്ഷത്തിന്റെ രീതി എന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വ്യത്യാസമില്ല. ഇസ്ലാമിക രാഷ്ട്രത്തിന് വേണ്ടി വാദിക്കുന്ന ജമാ അത്തെ ഇസ്ലാമിയെയും വിയോജിപ്പുള്ളവരുടെ കൈവെട്ടുന്ന എസ്.ഡി.പി.ഐയെയും വെള്ളപൂശുന്ന സമീപനമാണ് മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും കൈക്കൊള്ളുന്നത് എന്നും നരേന്ദ്രമോദി വംശഹത്യ നടത്തി എന്ന് അധിക്ഷേപിക്കുന്നവര്‍ താലിബാനും ഇസ്ലാമിക് സ്റ്റേറ്റും നടത്തിയ യഥാര്‍ഥ വംശഹത്യകളെകുറിച്ച്‌ മൗനം പാലിക്കുകയാണ്” എന്നും വി.മുരളീധരന്‍ കുറ്റപ്പെടുത്തി.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്‍. സജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, വിജയന്‍ തോമസ്, യുവമോര്‍ച്ച സംസ്ഥാന ഭാരവാഹികളായ ജെ.ആര്‍ അനുരാജ്, ബി.ജി വിഷ്ണു, ബി.എല്‍ അജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

7 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

7 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

8 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

1 day ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

1 day ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

1 day ago