No money to pay pension or salary, money to put up posters? 25 lakh posters were printed for the Navakerala audience! Finance department has allocated Rs 9.16 crore for C Apt
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണമടക്കം തടസ്സപ്പെടുന്ന സാഹചര്യത്തിലേക്ക് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോഴും നവകേരള സദസിന്‍റെ കോടികളുടെ ബില്ല് പാസാക്കി തുക അനുവദിച്ച് ധനവകുപ്പ്. നവ കേരള സദസിന്റെ പ്രചരണത്തിനായി മുഖ്യമന്ത്രിയുടെ പടം വച്ച് അടിച്ചിറക്കിയത് 25.40 ലക്ഷം രൂപയുടെ പോസ്റ്ററാണ്. ഇതിനായി സി ആപ്റ്റിന് 9.16 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ യാതൊരു ക്വട്ടേഷനും നൽകാതെയാണ് പിആർഡി കരാർ സി ആപ്റ്റിന് നൽകിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ക്ഷേമ പെൻഷൻ, സർക്കാർ ജീവനക്കാരുടെ പെൻഷൻ, ശമ്പളം തുടങ്ങി വിവിധ ഇനങ്ങളിൽ കോടിക്കണക്കിന് രൂപയാണ് കുടിശ്ശികയായി സർക്കാർ നൽകാനുള്ളത്. ഇതിനിടയിലും മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കും നവ കേരള സദസിനുമായി പോസ്റ്ററുകൾ അടിച്ചിറക്കിയ വകയിലും കോടിക്കണക്കിന് രൂപയാണ് ധനംവകുപ്പ് അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്കും 33 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
കർഷകർക്ക് പല സബ്സിഡി ഇനങ്ങളിൽ കോടികണക്കിന് രൂപ കുടിശികയുള്ളപ്പോഴാണ് മുഖാമുഖത്തിന് തുക അനുവദിച്ചത്. ഹോർട്ടികോർപ്പിന് പച്ചക്കറി വിറ്റവകയിൽ നൽകാനുള്ളത് കോടികള്‍, പമ്പിംഗ് സബ്സിഡി, വിള നാശ നഷ്ടപരിഹാരം എന്നീ ഇനങ്ങളിലും കോടികളുടെ കുടിശ്ശികയാണുള്ളത്. ഇതിനിടെയാണ് കാർഷിക മേഖലയിലെ മുഖാമുഖത്തിനുള്ള 33 ലക്ഷം അനുവദിച്ചത്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…