INTER NATIONAL

ബില്ലടക്കാൻ കാശില്ല; ഇറാൻ-യുഎസ് ചർച്ച നടന്ന ഹോട്ടലിൽ ‘കൈമലർത്തി’ പാകിസ്താൻ, ആഗോളതലത്തിൽ നാണംകെട്ട് ഭരണകൂടം!

ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ ശ്രമിച്ച് ഒടുവിൽ ലോകത്തിന് മുന്നിൽ പരിഹാസ്യരായി പാകിസ്താൻ. ഇസ്ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ ചർച്ചകൾക്കായി ഉപയോഗിച്ച പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ലടയ്ക്കാൻ പോലും പാകിസ്താൻ സർക്കാരിന് സാധിച്ചില്ലെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര വിജയം നേടാൻ ശ്രമിച്ച പാകിസ്താനേറ്റ കനത്ത തിരിച്ചടിയായാണ് ഈ സംഭവത്തെ അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്.

ഇസ്ലാമാബാദിലെ പ്രശസ്തമായ സെറീന ഹോട്ടലിലായിരുന്നു ഇറാൻ-യുഎസ് പ്രതിനിധികളുടെ അതീവ രഹസ്യമായ സമാധാന ചർച്ചകൾ നടന്നത്. എന്നാൽ ചർച്ചകൾക്ക് ശേഷം ഹോട്ടൽ അധികൃതർ ബിൽ നൽകിയപ്പോൾ പണമടയ്ക്കാൻ സർക്കാർ തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹോട്ടലുടമ നേരിട്ട് ഇടപെട്ട് ബില്ലടയ്ക്കാൻ സർക്കാരിനെ നിർബന്ധിക്കുന്ന സാഹചര്യം വരെ ഉണ്ടായതായി ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രിൽ 10 മുതൽ 12 വരെ നീണ്ടുനിന്ന ചർച്ചകൾ അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് നടന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും കരാർ വ്യവസ്ഥകളിൽ സമവായത്തിലെത്താൻ കഴിയാതെ ചർച്ചകൾ അലസിപ്പിരിയുകയായിരുന്നു. ഇതിനിടയിലാണ് ആതിഥേയരായ പാകിസ്താൻ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള തുക പോലും നൽകാൻ കഴിയാതെ വെട്ടിലായിരിക്കുന്നത്. ഒരു രാജ്യത്തിന്റെ സാമ്പത്തിക പരാജയമാണിതെന്ന് നയതന്ത്ര വിദഗ്ധരും വിമർശിക്കുന്നു.

വ്യാഴാഴ്ച രണ്ടാംഘട്ട ചർച്ചകൾ നിശ്ചയിച്ചിട്ടുണ്ടെങ്കിലും, നിലവിലെ നാണക്കേട് ചർച്ചകളുടെ തുടർച്ചയെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. സ്വന്തം രാജ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെ കുടിശ്ശിക പോലും തീർക്കാൻ ശേഷിയില്ലാത്ത പാകിസ്താൻ എങ്ങനെയാണ് ആഗോള വിഷയങ്ങളിൽ മധ്യസ്ഥത വഹിക്കുക എന്ന പരിഹാസമാണ് ഇപ്പോൾ ഉയരുന്നത്.

B4 Admin

Recent Posts

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

1 hour ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

1 hour ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

1 hour ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

1 hour ago

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…

2 hours ago

യുഡിഎഫിൽ വീണ്ടും ഭിന്നത പരസ്യമാക്കി അടൂർ പ്രകാശ്: യോഗം ചേരാത്തതിന്റെ കാരണം ചെയർമാനോട് ചോദിക്കണമെന്ന് വിമർശനം

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…

21 hours ago