No new cases! Kozhikode District Nipah Worries Away; 49 more tests negative
കോഴിക്കോട്: ജില്ലയിൽ നിപ ആശങ്ക ഒഴിയുന്നു. ഇന്ന് പരിശോധിച്ച 49 ഫലങ്ങളും നെഗറ്റീവ് ആയി. ഹൈറിസ്‌ക്ക് കാറ്റഗറിയിൽപ്പെട്ട രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. അവസാന രോഗിയുമായി സമ്പർക്കം പുലർത്തിയവരാണ് ഇവർ. എന്നാൽ അവരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്.
വവ്വാലിന്റെ ആദ്യ സാമ്പിളുകൾ നെഗറ്റീവ് ആണെങ്കിലും വീണ്ടും അത് പരിശോധനയ്‌ക്ക് വിധേയമാക്കാൻ ആണ് തീരുമാനം. വവ്വാലുകളിൽ നിന്നും ശേഖരിച്ച 14 സാമ്പിളുകളും നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ഇവ വീണ്ടും പരിശോധിക്കും. അതേസമയം രോഗലക്ഷണങ്ങൾ കണ്ടെത്തിയ ആരോഗ്യപ്രവർത്തകരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം പുറത്തുവന്ന 71 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. രോഗ ബാധയെത്തുടർന്ന് ആദ്യം കണ്ടെയ്ൻമെൻറ് സോൺ പ്രഖ്യാപിച്ച വടകര താലൂക്കിലെ 9 പഞ്ചായത്തുകളിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചു. ജില്ലയിലെ 1298 സ്‌കൂളുകളിൽ 1.5 ലക്ഷം കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ നൽകിവരികയാണ്. ഓൺലൈൻ ക്ലാസ്സുകൾ ഫലപ്രദം എന്നാണ് ജില്ലാ അധികൃതരുടെ വിലയിരുത്തൽ. നിലവിൽ ചികിത്സയിൽ ഉള്ള ആരുടെയും നിലയിൽ ആശങ്കയില്ല. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ കണ്ടെയ്ൻമെൻറ് സോണിൽ അടക്കം നിയന്ത്രണങ്ങളിൽ അയവു വരുത്തിയിട്ടുണ്ട്.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…