India

അനന്ത്നാഗ് ഏറ്റുമുട്ടൽ ഒടുവിൽ അവസാനിച്ചു; ലഷ്കർ കമാൻഡർ ഉസൈർ ഖാനെ വധിച്ച് സൈന്യം

ശ്രീനഗർ: കശ്മീരിലെ അനന്ത്‌നാഗിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ച ഏറ്റുമുട്ടൽ ഒടുവിൽ അവസാനിച്ചു. ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഉസൈർ ഖാൻ ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ചതോടെയാണ് ഏറ്റുമുട്ടൽ അവസാനിപ്പിച്ചത്. എങ്കിലും പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

ജില്ലയിലെ കൊക്കർനാഗിലെ ഗാദുലിലെ വനത്തിലും മലയോര മേഖലയിലും ഏഴു ദിവസം നീണ്ട ഏറ്റുമുട്ടലാണ് ഇതോടെ അവസാനിച്ചത്. ലഷ്കർ കമാൻഡർ ഉസൈർ ഖാൻ കൊല്ലപ്പെട്ടതായി കശ്മീർ എഡിജിപി വിജയ് കുമാർ സ്ഥിരീകരിച്ചു. ഇയാളിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ മറ്റൊരു ഭീകരന്റെ മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. അനന്ത്നാഗ് ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും തെരച്ചിൽ തുടരുകയാണ്.

കൊക്കർനാഗിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സൈനികനും വീരമൃത്യു വരിച്ചിരുന്നു. ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ ശാഖയായ ടിആർഎഫ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഉസൈർ ഖാൻ എന്ന ഭീകരനാണ് ആക്രമണം നടത്തിയത്.

anaswara baburaj

Recent Posts

കെജ്‌രിവാളിന്റെ പിഎ മോശമായി പെരുമാറി! സ്വാതിയുടെ ആരോപണം, ശരിവെച്ച്‌ എ.എ.പി

ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ രാജ്യസഭാംഗം സ്വാതി…

35 mins ago

നരേന്ദ്രമോദിക്കൊപ്പം വീണ്ടും പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രി; വാരാണസിയിൽ പത്രികനൽകാൻ മോദിക്കൊപ്പം എത്തിയ ജ്യോതിഷ പണ്ഡിതൻ ആര് ? മോദിയെ നാമനിർദ്ദേശം ചെയ്തവർ ആരൊക്കെ ?

വാരാണസി: വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ പത്രികയെ പിന്തുണച്ച നാല് പേരിൽ കാശിയിലെ മഹാ ജ്യോതിഷി പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രി…

39 mins ago

ബാലാ സാഹിബ് രൂപീകരിച്ച പാർട്ടി തന്നെയാണോ ഇത് ?

ഇൻഡി മുന്നണിയുടെ പരസ്യമായ പാകിസ്ഥാൻ പ്രേമം കണ്ടോ ? വീഡിയോ വൈറൽ !

44 mins ago

ഉത്തർപ്രദേശിൽ കോൺഗ്രസ് ഒരു സീറ്റ് പോലും നേടില്ല! വീഡിയോ വൈറൽ

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റുകളിൽ കൂടുതൽ നേടില്ലെന്ന് മോദി

1 hour ago

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ദില്ലി : വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള…

2 hours ago

തുടർച്ചയായ 25 വർഷത്തെ സിപിഎം ഭരണം അവസാനിച്ചു!കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് സിപിഎം അംഗങ്ങള്‍; പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാർ പുറത്ത്

ആലപ്പുഴ: രാമങ്കരി പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറിന് സ്ഥാനം നഷ്‌ടമായി.…

2 hours ago