Kerala

നമ്പർ പ്ലേറ്റോ രേഖകളോ ഇല്ല! തമിഴ്നാട്ടിൽ നിന്ന് കേരളത്തിൽ എത്തിയ കാറിന് ഒരുലക്ഷം രൂപ പിഴ, ഡ്രൈവർ റഹ്മത്തുള്ള അറസ്റ്റിൽ; എഐ ക്യാമറകളും ചെക്ക് പോസ്റ്റുകളും കടന്ന് വാഹനം എങ്ങനെ സംസ്ഥാനത്തെത്തി എന്ന ചോദ്യത്തിന് മുന്നിൽ അമ്പരന്ന് പോലീസ്!

കൊച്ചി: നമ്പർ പ്ലേറ്റും രേഖകളും ഇല്ലാതെ തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ എത്തിയ കാറിന് ഒരുലക്ഷം രൂപ പിഴ. ഓഗസ്റ്റ് ഒന്നിനായിരുന്നു ഫോർട്ട് കൊച്ചിയിൽ വച്ച് പോലീസ് കാർ പിടികൂടിയത്. ഈ കാറിനാണ് 1,03,300 രൂപ പിഴ വിധിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലൂടെ യാതൊരു രേഖകളും ഇല്ലാതെയാണ് കാർ കൊച്ചിയിൽ എത്തിയത് എന്നത് പൊലീസിനെയും ഞെട്ടിച്ചിരുന്നു.

കർണാടകയിൽ നിന്ന് തമിഴ്നാട് വഴിയാണ് കാർ എത്തിയത്. കാറോടിച്ച ഉടുപ്പി സ്വദേശി റഹ്മത്തുള്ളയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് വഴിയാണ് കാർ കേരളത്തിൽ എത്തിയത്. ദേശീയപാതയിലുടനീളം എഐ ക്യാമറകൾ പ്രവർത്തിക്കുമ്പോൾ ചെക്ക് പോസ്റ്റുകൾ അടക്കം കടന്ന് ഈ കാർ എങ്ങനെ കേരളത്തിലെത്തി എന്നത് പോലീസിനെ അമ്പരപ്പിച്ചിരുന്നു.

നമ്പർ പ്ലേറ്റോ ഇൻഷുറൻസ് പരിരക്ഷയോ കാറിന് ഇല്ല. ഡ്രൈവറോടൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്ന് വൈകുന്നേരത്തോടെ ഇവർക്ക് ജാമ്യം നൽകിയിരുന്നു.

anaswara baburaj

Share
Published by
anaswara baburaj

Recent Posts

വാക്കുതർക്കം അരും കൊലയിലെത്തിച്ചു !മണാലിയില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി രക്ഷപ്പെടാന്‍ ശ്രമം !ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ

വിനോദ സഞ്ചാര കേന്ദ്രമായ മണാലിയില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുപത്തിമൂന്നുകാരൻ അറസ്റ്റിലായി. ഹരിയാന പല്‍വാല്‍ സ്വദേശി…

1 hour ago

സോളാര്‍ സമരം വിഎസിന്‍റെ വാശിയിരുന്നു ! സമരം അവസാനിപ്പിക്കുന്നതില്‍ ഇരുകൂട്ടര്‍ക്കും തുല്യ ഉത്തരവാദിത്വമായിരുന്നു !” – ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയതാണെന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകൻ ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. സമരം ഒത്തുതീര്‍പ്പാക്കാൻ…

2 hours ago

തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ ! കോൺഗ്രസിനെ ആപ്പിലാക്കി എംപിയുടെ പ്രസംഗ വീഡിയോ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…

2 hours ago