India

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ആർക്കും ഭാരതത്തെ ഒരു കരാറിലും ഒപ്പിടീക്കാനാകില്ല, രാജ്യത്തിന്റെ നയം ദീർഘവീക്ഷണമാണെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ

ബെർലിൻ: വ്യാപാര ചർച്ചകൾക്കായി ഒരു സമയപരിധിയോ സമ്മർദ്ദമോ അംഗീകരിക്കില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ. ചർച്ചകൾക്ക് ഭാരതം തയ്യാറാണെങ്കിലും, തിരക്കിട്ട് കരാറുകളിൽ ഏർപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ജർമ്മൻ സന്ദർശനത്തിന്റെ ഭാഗമായി ബെർലിൻ ഗ്ലോബൽ ഡയലോഗിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

“ഞങ്ങൾ തീർച്ചയായും അമേരിക്കയുമായി സംസാരിക്കുന്നുണ്ട്. എന്നാൽ, ഞങ്ങൾ തിടുക്കത്തിൽ കരാറുകൾ ഉണ്ടാക്കുകയോ അല്ലെങ്കിൽ ‘തലയിൽ തോക്ക് വെച്ച്’ സമയപരിധികളോടെയുള്ള ഡീലുകൾക്ക് തയ്യാറാവുകയോ ചെയ്യില്ല,” ഗോയൽ പറഞ്ഞു. നിലവിൽ വ്യാപാര ചർച്ചകൾ സമയപരിധികളെയും താരിഫുകളെയും ആശ്രയിച്ചിരിക്കുന്നുവെന്ന മോഡറേറ്ററുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ സമീപനം ഒരു നിമിഷത്തെ സമ്മർദ്ദത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് ദീർഘകാല കാഴ്ചപ്പാടിൽ അധിഷ്ഠിതമാണെന്നും ഗോയൽ കൂട്ടിച്ചേർത്തു.

“ഭാരതം ദീർഘകാലത്തേക്കാണ് കാര്യങ്ങൾ നോക്കി കാണുന്നത്, ഒരു തിരക്കിന്റെയോ സമ്മർദ്ദത്തിന്റെയോ അടിസ്ഥാനത്തിൽ ഭാരതം ഒരിക്കലും തീരുമാനങ്ങൾ എടുക്കില്ല. ഞങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മേൽ താരിഫ് ചുമത്തിയാലും ഞങ്ങൾ അത് അംഗീകരിക്കും. അതിനെ എങ്ങനെ മറികടക്കാമെന്നാണ് ഞങ്ങൾ നോക്കുന്നത്. പുതിയ വിപണികൾ കണ്ടെത്തുക, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കുള്ളിൽ ശക്തമായ ഡിമാൻഡ് വർദ്ധിപ്പിക്കുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് വളരെ പ്രതിരോധശേഷിയുള്ള ഒരു ഘടനയുണ്ട്,” അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തുന്ന 50 ശതമാനം താരിഫ് കുറയ്ക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുനരുജ്ജീവിപ്പിക്കുന്നതിനിടെയാണ് ഗോയലിന്റെ ഈ പ്രതികരണം. ഇതിൽ 25 ശതമാനം താരിഫ് റഷ്യൻ എണ്ണ ഇറക്കുമതി തുടരുന്നതുമായി ബന്ധപ്പെട്ട അധിക ചുങ്കമാണ്. യുക്രെയ്‌നിലെ യുദ്ധത്തിന് ധനസഹായം നൽകുന്നുവെന്ന് വാദിച്ച് റഷ്യൻ ക്രൂഡ് ഓയിലിന്റെ വാങ്ങൽ കുറയ്ക്കാൻ അമേരിക്ക, യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് കിംഗ്ഡം എന്നിവർ ഇന്ത്യയോട് നിരന്തരം ആവശ്യപ്പെടുന്നുമുണ്ട്.

ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ഗണ്യമായി കുറയ്ക്കാൻ സമ്മതിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾക്കിടയിലാണ് പീയൂഷ് ഗോയലിന്റെ പ്രസ്താവനയും വരുന്നത്. “അദ്ദേഹം റഷ്യയിൽ നിന്ന് അധികം എണ്ണ വാങ്ങാൻ പോകുന്നില്ല. ഞങ്ങളെപ്പോലെ യുദ്ധം അവസാനിക്കാൻ അദ്ദേഹവും ആഗ്രഹിക്കുന്നു. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു,” ട്രമ്പ് മോദിയെ ഉദ്ധരിച്ച് ഈ ആഴ്ച ആദ്യം പറയുകയുണ്ടായി. . പ്രധാനമന്ത്രി നരേന്ദ്രമോദിയെ “ഒരു മഹാനായ വ്യക്തി” എന്ന് പ്രശംസിച്ച ട്രമ്പ് , ഇരു രാജ്യങ്ങളും ചില ‘ഡീലുകളിൽ’ പ്രവർത്തിക്കുന്നുണ്ടെന്നും സൂചന നൽകി.

ചെറിയ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും, വ്യാപാര ചർച്ചകളിൽ ഇരു രാജ്യങ്ങളും സ്ഥിരമായ പുരോഗതി കൈവരിക്കുന്നതായി പറയപ്പെടുന്നു. 2030-ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറായി ഉയർത്തുക എന്നതാണ് നിലവിലെ ലക്ഷ്യം. ഈ മാസം ആദ്യം, യുഎസ് അംബാസഡർ-ഡിസൈഗ്‌നേറ്റ് സെർജിയോ ഗോർ ദില്ലിയിൽ വെച്ച് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സാമ്പത്തിക ബന്ധങ്ങളും അമേരിക്കൻ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

Anandhu Ajitha

Recent Posts

തുർക്കിയുടെ വിമാനങ്ങൾ ഇനി ഇന്ത്യൻ ആകാശം കാണില്ല !ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് ഡിജിസിഎ

ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…

6 minutes ago

ഭാവനയല്ല ഇത് ..ഈ വർഷത്തിൽ അന്യഗ്രഹ ജീവികളെ മനുഷ്യൻ കണ്ടെത്തിയിരിക്കും !! പ്രവചനവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞ

പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…

9 minutes ago

കേരളത്തിലെ എസ്‌ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു ; പുറത്ത് പോയത് 24 ലക്ഷംപേർ ;ജനുവരി 22വരെ പരാതി അറിയിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…

14 minutes ago

രൗദ്രരൂപം പ്രാപിച്ച് 3I അറ്റ്ലസ് !! വിഷവാതകങ്ങൾ പുറന്തള്ളുന്നു ; ഭൂമിയിലും ആശങ്ക ?

സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…

18 minutes ago

ജയിൽ ഡിഐജി എം കെ വിനോദ് കുമാറിന് സസ്‌പെൻഷൻ ! നടപടി അഴിമതിക്കേസിൽ പ്രതിയായതോടെ

തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…

1 hour ago

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ !അണിയറയിൽ ഒരുങ്ങുന്നത് വജ്രായുധം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ട് നാറ്റോ രഹസ്യാന്വേഷണ ഏജൻസി

ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…

3 hours ago