no-one-will-displace-kashmiri-pandits-when-they-return-says-rss-leader-mohan-bhagwat
ദില്ലി: തൊണ്ണൂറുകളിൽ സ്വന്തം നാട്ടിൽ നിന്നും പാലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകൾ കശ്മീരിലേക്ക് തിരികെയെത്തുമ്പോൾ ആരും തടയില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. കാശ്മീരി പണ്ഡിറ്റുകൾ അവരുടെ വീടുകളിലേക്ക് മടങ്ങുന്ന ദിവസം അടുത്തുകഴിഞ്ഞുവെന്നും ആ ദിവസം ഉടൻ വരട്ടെയെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നവ്രേഹ് ആഘോഷത്തിന്റെ ഭാഗമായി വീഡിയോ കോൺഫറൻസിലൂടെ കശ്മീരി ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കശ്മീരി പണ്ഡിറ്റുകളുടെ പ്രശ്നം എത്രയും വേഗത്തിൽ പരിഹരിക്കുമെന്നും ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയത് കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണെന്നും മോഹൻ ഭഗവത് പറഞ്ഞു.
തൊണ്ണൂറുകളിൽ കശ്മീരി പണ്ഡിറ്റുകൾ തീവ്രവാദം കാരണമാണ് കശ്മീർ വിട്ടത്. എന്നാൽ മടങ്ങിയെത്തുമ്പോൾ, സുരക്ഷയും ഉപജീവനവും ഉറപ്പുനൽകിക്കൊണ്ട് ഹിന്ദുക്കളായും ഭാരതഭക്തരായും മടങ്ങുമെന്ന് കശ്മീരി പണ്ഡിറ്റുകൾ ദൃഢനിശ്ചയം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല കശ്മീരി പണ്ഡിറ്റുകൾ കഴിഞ്ഞ മൂന്ന് നാല് പതിറ്റാണ്ടുകളായി നമ്മുടെ സ്വന്തം രാജ്യത്ത് നിന്ന് പലായനം ചെയ്യപ്പെടുന്നതിന്റെ ഭാരം പേറിയാണ് ജീവിക്കുന്നതെന്നും, അവർ തോൽവി ഏറ്റുവാങ്ങാതെ വെല്ലുവിളികൾ നേരിടണമെന്നും മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…