തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഇത്തവണ സാലറി ചലഞ്ച് ഇല്ല. ബോണസ് കഴിഞ്ഞതവണത്തേതു പോലെ നൽകാനും തീരുമാനമായി. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷം പ്രളയത്തെ തുടർന്ന് സാലറി ചലഞ്ച് ഏർപ്പെടുത്തിയത് ഏറെ വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു. അതിനാൽ ഇത്തവണ സാലറി ചലഞ്ച് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകാൻ തീരുമാനമായെങ്കിലും ഉത്സവബത്തയുടെ കാര്യത്തിൽ തീരുമാനമായില്ല. ഓണാഘോഷം ആർഘാടമില്ലാതെ നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പ്രളയബാധിതർക്കുള്ള അടിയന്തര സഹായമായ 10,000 രൂപ സെപ്റ്റംബർ ഏഴിനകം കൊടുത്ത് തീർക്കാനും തീരുമാനമെടുത്തു. ഓരോ ജില്ലയിലേയും ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ അർഹതയുള്ളവരെ കണ്ടെത്തും. ദുരിതാശ്വാസ ക്യാമ്പിൽ കഴിയാത്ത അർഹതയുള്ള ആളുകൾക്കും 10,000 രൂപ ലഭിക്കും.
ദില്ലി: തീവ്രവാദി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ. സുരക്ഷാ സാഹചര്യങ്ങളുടെ അവലോകന യോഗം…
ലഹോർ: പാകിസ്ഥാനിൽ 12കാരിയെ 72കാരന് വിവാഹം ചെയ്ത് കൊടുക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചാർസഡ്ഡാ നഗരത്തിലാണ്…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ…
ഇത് പുതു ചരിത്രം ! വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ് |INDIA|
വാഷിങ്ടൺ: യു എസിൽ കുട്ടികളുടെ വാട്ടർപാർക്കിൽ നടന്ന വെടിവയ്പ്പിൽ എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റോച്ചസ്റ്റർ ഹിൽസിലെ…
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവി വിലയിരുത്താനും തിരുത്തൽ നടപടി ചർച്ച ചെയ്യാനുമായി സിപിഎമ്മിന്റെ 5 ദിവസം നീളുന്ന സംസ്ഥാനതല…