സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാനായി റീല്‍സ് തയ്യാറാക്കാൻ വ്യത്യസ്തമായ മാര്‍ഗങ്ങള്‍ അന്വേഷിച്ചയാളാണ് ഹരിയാനയില്‍ നിന്നുള്ള ഇൻസ്റ്റഗ്രാം താരവും ബോഡി ബില്‍ഡറുമായ ബോബി കതാരിയ. എന്നാല്‍ സംഗതി വിവാദമായതോടെ കേന്ദ്രമന്ത്രി വരെ ഇടപെടുന്ന അവസ്ഥയുണ്ടായി. വിമാനത്തിനകത്ത് കിടന്ന് പുകവലിക്കുക, നടുറോഡില്‍ മേശയും കസേരയുമിട്ട് മദ്യപിക്കുക തുടങ്ങി പല അഭ്യാസങ്ങളും ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനാകാൻ അടുത്തിടെ ചെയ്തു. ഇതെല്ലാം നിലവില്‍ വലിയ ചർച്ചകളായിട്ടുണ്ട്.
വിമാനത്തിനകത്ത് കിടന്ന് പുകവലിച്ചതിന് നേരത്തെ തന്നെ ബോബിക്കെതിരെ കേസ് ഫയല്‍ ചെയ്തുകഴിഞ്ഞു. ഇത്തരം പ്രവണതകള്‍ അനുവദിക്കാൻ സാധിക്കില്ലെന്നും നിയമനടപടി എടുക്കുമെന്നും വീഡിയോ ശ്രദ്ധയില്‍ പെട്ടയുടൻ തന്നെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചിരുന്നു. ഇതിന് ശേഷം ഡെറാഡൂണില്‍ നടുറോഡില്‍ വച്ച് മദ്യപിച്ച് വീഡിയോ ആക്കി പോസ്റ്റ് ചെയ്ത സംഭവത്തിലിതാ ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. മൂന്ന് തവണ നോട്ടീസ് അയച്ചെങ്കിലും ഇതിന് പ്രതികരണമൊന്നും ലഭിക്കാതായതിനെ തുടര്‍ന്നാണ് കോടതി ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോട വൈകാതെ തന്നെ ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുമെന്ന് വ്യക്തമായി.
പൊതുശല്യം, പരസ്യമായ മദ്യപാനം, മറ്റുള്ളവരുടെ സുരക്ഷയ്ക്ക് ഭീഷണി, മറ്റുള്ളവരെ തടഞ്ഞുവയ്ക്കല്‍ എന്നിങ്ങനെ നാല് വകുപ്പുകളാണ് ഈ ഒരു സംഭവത്തില്‍ മാത്രം ബോബി കതാരിയയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…