ലണ്ടന്‍: കൊവിഡ് വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ പിന്‍വലിച്ചതിനു തൊട്ടുപിന്നാലെ ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് നോറോ വൈറസ് ബാധ. ബ്രിട്ടനില്‍ 154 പേര്‍ക്ക് ഇതുവരെ നോറോ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡിനോളം പ്രഹരശേഷിയുള്ള വൈറസാണിതെന്ന മുന്നറിയിപ്പ് രാജ്യത്തെ ആശങ്കയിലാക്കുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നോറോ വൈറസ് ബാധ ഇത്രയേറെ പേര്‍ക്ക് ബാധിക്കുന്നത് ഇതാദ്യമാണ്. വയറിനും കുടലിനും മറ്റു പ്രശ്നങ്ങളുണ്ടാക്കുന്ന നോറവൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ ഛർദിയും വയറിളക്കവുമാണെന്നും കടുത്ത തലവേദന, ശരീര വേദന, പനി എന്നിവയും ലക്ഷണങ്ങളാണെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
നേരിട്ടുളള സമ്പര്‍ക്കം വഴിയാണ് നോറോ വൈറസ് പ്രസരിക്കുന്നത്. നോറോ വൈറസ് ബാധയുള്ളവര്‍ ഭക്ഷണത്തില്‍ സ്പര്‍ശിച്ചാല്‍ അത് കഴിക്കുന്നവര്‍ക്കും രോഗം പകരും. വൈറസ് സ്വീകരിച്ച് 48 മണിക്കൂറിനുള്ളില്‍ രോഗി ലക്ഷണം പ്രകടിപ്പിക്കും. മൂന്നുദിവസം വരെ ഇത് നിലനില്‍ക്കുകയും ചെയ്യും. കൊവിഡിന് സമാനമായ നിയന്ത്രണങ്ങളിലൂടെയേ നോറോയേയും പ്രതിരോധിക്കാനാവൂ എന്ന് വിദഗ്ദ്ധർ പറയുന്നു.
ശാസ്തമംഗലത്തെ ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ. ശ്രീലേഖ. ഓഫീസിനെച്ചൊല്ലി വി.കെ പ്രശാന്തും ആർ ശ്രീലേഖയും തമ്മിൽ…
ഇലക്ട്രിക് ബസ്സുകൾ ലാഭത്തിൽ അല്ല എന്ന് വകുപ്പ് മന്ത്രി കെ ബി ഗണേഷ് ഗണേഷ് പറഞ്ഞത് കള്ളം. ചെലവിന്റെ ഇരട്ടി…
ചെന്നൈ : ഭീകരവാദം മുഖമുദ്രയാക്കിയ രാജ്യങ്ങളോട് സൗഹൃദപരമായ അയൽപക്ക മര്യാദകൾ കാണിക്കാൻ ഭാരതത്തിന് ബാധ്യതയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.…
ദില്ലി: ബലൂചിസ്ഥാനിൽ വരും മാസങ്ങളിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചേക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പുമായി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ…
ന്യൂയോർക്ക് മേയറായി ഖുർആനിൽ കൈ വെച്ച് സത്യപ്രതിജ്ഞ ചെയ്ത ശേഷം സൊഹറാൻ മംദാനി ആദ്യമായി ചെയ്ത കാര്യങ്ങളിൽ ഒന്ന്, 2020…
കൊച്ചി : ചിക്കിങ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന് പരാതിപ്പെട്ട വിദ്യാർത്ഥികൾക്ക് നേരെ കത്തി വീശിയ മാനേജരെ…