North Korea sends garbage-filled balloons to South Korea; More than 500 balloons arrived in the country in 24 hours!
സിയോൾ: ദക്ഷിണ കൊറിയയിലേക്ക് മാലിന്യം നിറച്ച ബലൂണുകൾ അയക്കുന്നത് തുടർന്ന് ഉത്തരകൊറിയ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തേക്ക് ഇത്തരത്തിൽ എത്തിയത് 500ലധികം ബലൂണുകളാണ് ദക്ഷിണ കൊറിയയിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ഇത്തരം ബലൂണുകൾ വ്യോമഗതാഗതത്തെ തടസ്സപ്പെടുത്തുകയാണെന്നും, പ്രദേശത്തെ ഒരു റെസിഡഷ്യൽ ഏരിയയിലുള്ള കെട്ടിടത്തിന് മുകളിൽ തീപിടിത്തത്തിന് കാരണമാവുകയും ചെയ്തതായി ഉദ്യോഗസ്ഥർ ആരോപിച്ചു.
ദക്ഷിണ കൊറിയ തങ്ങൾക്കെതിരെ ലഘുലേഖകൾ ഉപയോഗിച്ച് വ്യാജപ്രചരണം നടത്തുകയാണെന്ന് ആരോപിച്ചാണ് ഉത്തരകൊറിയയുടെ നീക്കം. ആകാശത്ത് ബലൂണുകൾ നിറഞ്ഞത് വിമാന സർവീസുകളെ സാരമായി ബാധിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം സിയോളിലെ ജിമ്പോ വിമാനത്താവളത്തിൽ രണ്ട് മണിക്കൂറോളം സമയമാണ് വിമാന സർവീസുകൾ പൂർണമായും നിർത്തിവച്ചത്. വിമാനത്തിന്റെ ടേക്ക് ഓഫും ലാൻഡിംഗും ഈ സമയത്ത് അനുവദിച്ചിരുന്നില്ല.
രാജ്യത്തെ തന്നെ മറ്റൊരു പ്രധാന വിമാനത്താവളമായ ഇഞ്ചിയോണിലെ വിമാനസർവീസുകളേയും ബലൂൺ പറത്തൽ സാരമായി ബാധിച്ചിട്ടുണ്ട്. ഇവിടെ പല ദിവസങ്ങളിലും വിമാന സർവീസുകൾ നിർത്തിവയ്‌ക്കേണ്ട സാഹചര്യം വന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സിയോളിലെ ജിയോങിയിലെ കെട്ടിടത്തിന് മുകളിലാണ് ബലൂൺ തീപിടിച്ച് വീണത്. പിന്നീട് അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് ഇവിടെ തീയണച്ചത്. ബലൂണുകളിലുള്ള പോപ്പറുകളാണ് തീപിടിത്തത്തിന് ഇടയാക്കുന്നതെന്ന് ദക്ഷിണ കൊറിയൻ സൈന്യം ആരോപിച്ചു. തീപിടിക്കുന്ന വസ്തുക്കൾ നിറച്ച ശേഷം ഇത്തരം പോപ്പറുകൾ ബലൂണുകളിൽ ഇടുന്നുണ്ടെന്നും, വലിയ അപകടത്തിലേക്ക് ഇത് നയിച്ചേക്കുമെന്നും ഇവർ പറയുന്നു.
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…
ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…
ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…
പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…