Kerala

‘ഇപ്പോൾ മറുപടി പറയുന്നില്ല, നാളെ മുരളീധരൻ ജി എന്ന് വിളിക്കേണ്ടി വന്നാലോ?’; സ്വന്തം പിതാവിനെ പോലും തള്ളിപ്പറഞ്ഞയാളാണ് മുരളീധരനെന്ന് ശോഭാ സുരേന്ദ്രന്‍

കെ. മുരളീധരന് കൂടി ബി.ജെ.പിയിലേക്ക് കടന്നുവരാൻ സാധിക്കുന്ന രീതിയിലുള്ള സാഹചര്യമാണ് ഇന്ത്യൻ ജനാധിപത്യത്തിൽ നിലനിൽക്കുന്നതെന്ന് ​ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. കുറച്ചുനാൾ കഴിഞ്ഞാൽ മുരളീജി എന്ന് വിളിക്കേണ്ട സാഹചര്യമുണ്ടായാലോ എന്നുകരുതിയാണ് അദ്ദേഹത്തിന്ശക്തമായ രീതിയിൽ മറുപടി നൽകാത്തതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ. ബി.ജെ.പിക്ക് കൂടുതൽ രാശിയുള്ള ദിവസമാണിന്ന്. കാരണം ഡൽഹിയിൽ ഒരു ചർച്ച നടക്കാൻ പോവുകയാണ്. പെട്ടെന്ന് സംഭവിച്ച കാര്യമല്ല ഇത്. ഒരു സഹോദരി കൂടി ഞങ്ങളുടെ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നുവെന്ന ശുഭവാർത്ത കേട്ടാണ് ആലപ്പുഴയിലെത്തിയതെന്നും ശോഭ പറഞ്ഞു

ബി.ജെ.പിയി​ൽ ചേരാനൊരുങ്ങുന്ന പത്മജയുമായി ഇനിയൊരു ബന്ധവുമില്ലെന്നാണ് കെ. മുരളീധരൻ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ മറ്റൊരു പാർട്ടി രൂപീകരിച്ച സമയത്ത് എതിർപ്പു പ്രകടിപ്പിച്ച മുരളീധരൻ മദ്ധ്യമങ്ങളോട് പറഞ്ഞത്. സ്വന്തം അച്ഛനാണെന്ന് പറയാൻ പോലും ലജ്ജ തോന്നുന്നുവെന്നാണ്. മുരളീധരൻ സ്വന്തം അച്ഛ​ൻ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പേര് വിലകുറച്ച് കാണിച്ച എത്രയോ സംഭവങ്ങളുണ്ടെന്നും ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

anaswara baburaj

Recent Posts

ജനസംഖ്യാ റിപ്പോർട്ട്‌ ചർച്ചയാക്കി ബിജെപി! എതിർത്ത് ഓവൈസി! |OTTAPRADHAKSHINAM|

ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്‌! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…

8 hours ago

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി

താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !

9 hours ago

മേയര്‍ക്കെതിരേ കേസെടുത്ത പോലീസ് ഡ്രൈവര്‍ യദുവിന്റെ മൊഴിയെടുത്തു,അതു ചോദ്യം ചെയ്യലായിരുന്നുവെന്ന് യദു

കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…

9 hours ago

ഹരിയാനയിൽ വീണ്ടും ട്വിസ്റ്റ് !നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട് !സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായേക്കും

മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…

9 hours ago

സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ! പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനും ധാരണ; ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള ചർച്ച വിജയം

യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…

10 hours ago

നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുറച്ച് മോട്ടോർ വാഹന വകുപ്പ് ! പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്ക് നിർദേശം !

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…

11 hours ago