India

യൂക്കോ ബാങ്കിലെ 820 കോടി രൂപയുടെ അഴിമതി : രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും ഏഴ് നഗരങ്ങളിൽ സിബിഐ റെയ്ഡ്

ദില്ലി : രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും ഏഴ് നഗരങ്ങളിലെ 67 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ്. യൂക്കോ ബാങ്കിലെ 820 കോടി രൂപയുടെ IMPS അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ വർഷം നവംബർ 10 നും നവംബർ 13 നും ഇടയിലാണ് യൂക്കോ ബാങ്കിൽ അഴിമതി നടന്നത്.

ഏഴ് സ്വകാര്യ ബാങ്കുകളിലെ ഏകദേശം 14,600 അക്കൗണ്ട് ഉടമകളിലെ IMPS ഇടപാടുകൾ 41,000-ലധികം യൂക്കോ ബാങ്ക് അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടുകളിൽ തെറ്റായി ക്രെഡിറ്റ് ചെയ്യപ്പെടുകയായിരുന്നു. തന്മൂലം ബാങ്കുകളിൽ നിന്ന് യൂക്കോ ബാങ്ക് അക്കൗണ്ടുകളിലേക്ക് 820 കോടി രൂപ ക്രെഡിറ്റ് ചെയ്യപ്പെടുകയായിരുന്നുവെന്ന് സിബിഐ വ്യക്തമാക്കി.

കഴിഞ്ഞദിവസവും രാജസ്ഥാനിലും മഹാരാഷ്ട്രയിലും സിബിഐ റെയ്ഡ് നടന്നിരുന്നു. എന്നാൽ ഇതുവഴി പണം ലഭിച്ചതിന് ശേഷം തിരികെ നൽകാതെ പിൻവലിച്ചവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്. ഇപ്പോൾ നടക്കുന്നത് റെയ്ഡിന്റെ രണ്ടാം ഭാഗമാണെന്നും സിബിഐ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. എന്നാൽ, കഴിഞ്ഞ ഡിസംബറിൽ കൊൽക്കത്തയിലും മംഗലാപുരത്തും യൂക്കോ ബാങ്ക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് 13 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു.

അതേസമയം, ജോധ്പൂർ, ജയ്പൂർ, ജലോർ, നാഗൗർ, ബാർമർ, ഫലോഡി, പൂനെ തുടങ്ങി നിരവധി നഗരങ്ങളിലായി നടന്ന റെയ്ഡിൽ 40 ടീമുകളിലായി രാജസ്ഥാൻ പോലീസിൽ നിന്നുള്ള 120 പേർ ഉൾപ്പെടെ 330 പോലീസുകാർ പങ്കെടുത്തു. തെരച്ചിലിനിടയിൽ, യൂക്കോ ബാങ്കുമായും ഐഡിഎഫ്‌സിയുമായും ബന്ധപ്പെട്ട ഏകദേശം 130 രേഖകളും 43 ഡിജിറ്റൽ ഉപകരണങ്ങളും (40 മൊബൈൽ ഫോണുകൾ, 2 ഹാർഡ് ഡിസ്‌കുകൾ, 1 ഇൻ്റർനെറ്റ് ഡോംഗിൾ എന്നിവയുൾപ്പെടെ) ഫോറൻസിക് വിശകലനത്തിനായി പിടിച്ചെടുത്തു.

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

1 hour ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

2 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

2 hours ago