പ്രതീകാത്മക ചിത്രം
ബന്ധുവിന്റെ വജ്ര ജ്വല്ലറിയിൽ ജോലി ചെയ്യാൻ താത്പര്യമില്ലാത്തതിനാൽ സ്വന്തം വിരലുകൾ മുറിച്ച് യുവാവ്. ബന്ധുവിന്റെ സ്ഥാപനത്തിൽ കംപ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യാൻ താല്പര്യമില്ലാത്തത് തുറന്നു പറയാൻ മടിച്ചാണ് മായുർ താരാപര എന്ന യുവാവ് വിരലുകൾ മുറിച്ചുമാറ്റിയത്. ഗുജറാത്തിലെ സൂറത്തിലാണ് ഞെട്ടിക്കുന്ന സംഭവം.
സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ റോഡിൽ ബോധരഹിതനായി വീണുവെന്നും ബോധം വീണപ്പോൾ വിരലുകൾ കാണാനില്ലെന്നുമായിരുന്നു യുവാവിന്റെ മൊഴി. സാത്താൻ സേവ പോലുള്ളവയ്ക്കായി യുവാവിന്റെ വിരലുകൾ മുറിച്ചതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് തന്നെയാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.
സമീപത്തെ കടയിൽ നിന്നും മൂർച്ഛ കൂടിയ കത്തി വാങ്ങിയതായി യുവാവ് പൊലീസിനോട് പറഞ്ഞു. ആളൊഴിഞ്ഞ പ്രദേശം നോക്കി റോഡരികിൽ വാഹനം നിർത്തിയ ശേഷം യുവാവ് കത്തിയുപയോഗിച്ച് വിരലുകൾ മുറിക്കുകയായിരുന്നു. മുറിച്ചെടുത്ത നാല് വിരലുകൾ കവറിൽ കെട്ടി വലിച്ചെറിഞ്ഞു .പോലീസ് നടത്തിയ തിരച്ചിലിൽ മൂന്ന് വിരലുകൾ കണ്ടെത്തിയിട്ടുണ്ട്.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…