India

2024ൽ മാത്രമല്ല 2029ലും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ! രാജ്യത്തെ ജനങ്ങൾ അത് ആഗ്രഹിക്കുന്നു ; ബിജെപി വാഗ്ദാനങ്ങളെല്ലാം നിറവേറ്റിയ പാർട്ടിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ദില്ലി : 2024ൽ മാത്രമല്ല 2029ലും നരേന്ദ്രമോദി തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടം പൂർത്തിയായതിന് ശേഷവും നടന്ന സർവേകളിൽ ബിജെപിക്കാണ് ഭൂരിപക്ഷം പ്രവചിക്കുന്നത്. ഇത് യാഥാർത്ഥ്യമാകാൻ പോകുന്ന കാര്യമാണെന്നും രാജ്‌നാഥ് സിംഗ് പറയുന്നു.

ജനങ്ങളുടെ 100 ശതമാനം പ്രതീക്ഷകളും നിറവേറ്റുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നതിൽ തർക്കമില്ല. എന്നാൽ വാഗ്ദാനം നൽകിയ കാര്യങ്ങളെല്ലാം ബിജെപി പൂർത്തിയാക്കിയിട്ടുണ്ട്. 1950 മുതലുള്ള പാർട്ടി പ്രകടനപത്രിക നോക്കിയാൽ ഇത് മനസിലാകുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഞങ്ങൾക്ക് എന്നൊക്കെ ഭൂരിപക്ഷം ലഭിച്ചോ, അന്നെല്ലാം വാഗ്ദാനങ്ങൾ പാലിക്കുകയും അവ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ആഗോളതലത്തിൽ ഇന്ന് ഭാരതത്തിന് ലഭിക്കുന്ന സ്ഥാനം ചെറുതല്ല. സർക്കാരിന്റെ പ്രവർത്തനരീതി കണ്ടുകൊണ്ടാണ് ആളുകൾ ബിജെപിയിൽ വിശ്വാസം അർപ്പിക്കുന്നതെന്നും പ്രതിരോധമന്ത്രി പറയുന്നു.

അതേസമയം, പ്രതിപക്ഷം ഇപ്പോൾ തന്നെ അവരുടെ പരാജയം അംഗീകരിച്ച് കഴിഞ്ഞിരിക്കുകയാണ്. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് അവർക്ക് അറിയാം. ഇപ്പോൾ മാത്രമല്ല, 2029 അദ്ദേഹം തന്നെ ഈ രാജ്യത്തെ നയിക്കും. നരേന്ദ്രമോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യ വികസിത രാഷ്‌ട്രമായി മാറുമെന്നും അദ്ദേഹം തന്നെ പ്രധാനമന്ത്രിയായി വരണമെന്ന് രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് പറയുന്നു.

Anandhu Ajitha

Recent Posts

ശബരിമല സ്വർണക്കൊള്ള! എൻ.വാസുവും മുരാരി ബാബുവുമുൾപ്പെടെ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…

15 minutes ago

ആൾക്കൂട്ട കൊലപാതങ്ങളുടെ തലസ്ഥാനമായി മാറുന്നോ കേരളം ?

കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…

21 minutes ago

ബോണ്ടി ബീച്ച് മുതൽ പഹൽഗാം വരെ : ഒരു കേരളാ സ്റ്റോറി!!!

ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…

56 minutes ago

ഉസ്മാൻ ഹാദി വധം ! ബംഗ്ലാദേശിൽ കലാപം ! മാദ്ധ്യമ സ്ഥാപനങ്ങൾക്ക് തീയിട്ട് കലാപകാരികൾ

ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…

1 hour ago

എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കാലിടർച്ച !പദ്ധതിയുടെ പ്രാഥമികാനുമതി റദ്ദാക്കി ഹൈക്കോടതി

കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…

2 hours ago

വർഷങ്ങളായി മുടങ്ങിക്കിടന്ന മഹാമാഘ മഹോത്സവം ഇനി തെക്കൻ കുംഭമേള I KUMBH MELA IN KERALA

തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത്‌ ഗവർണർ…

2 hours ago