മലയാള സിനിമ പ്രേമികളുടെ എന്നത്തേയും പ്രിയ നടൻ മരണപെട്ടു എന്ന വ്യാജവാർത്ത സമൂഹമാധ്യമങ്ങളിൽ വളരെപ്പെട്ടന്നാണ് വൈറലായത്. ഇപ്പോഴിതാ വ്യാജമരണ വാർത്തയിൽ പ്രതികരണവുമായി നടൻ ജനാർദനൻ. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും സൈബര്‍ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നുമാണ് താരം പറഞ്ഞത്.
കഴിഞ്ഞ ദിവസം സമൂഹ മാധ്യമ പേജുകളിലും, വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ജനാർദനന്റെ ചിത്രം വച്ചുളള ആദരാഞ്ജലി കാര്‍ഡുകള്‍ പ്രചരിച്ചിരുന്നു. കോവിഡ് കാലത്ത് നിരവധി സിനിമ താരങ്ങളാണ് മരണത്തിന് കീഴടങ്ങിയത്. ഈ സാഹചര്യത്തിൽ കൂടുതൽ ആരാധകരും ഇത് വിശ്വസിക്കുകയും പ്രിയ താരത്തിന് ആദരാഞ്ജലികൾ നേരുകയും ചെയ്തു. തുടർന്ന് ജനാർദനൻ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ രംഗത്തെത്തി.
ഇന്നലെ മുതൽ നടൻ ജനാർദനൻ മരിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുകയാണ്. ഇതറിഞ്ഞ് അദ്ദേഹവുമായി ഇന്നലെയും സംസാരിച്ചു. ജനാർദനൻ ചേട്ടൻ പൂർണ ആരോഗ്യവനായി, സന്തോഷവാനായി അദ്ദേഹത്തിൻ്റെ വീട്ടിലുണ്ട്. ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ യാതൊരു സ്ഥിരീകരണവുമില്ലാതെ ഷെയർ ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഈ പ്രവണത ഇനിയെങ്കിലും നിർത്തണം. ഇതൊരു അപേക്ഷയാണ്.- ബാദുഷ പ്രതികരിച്ചു പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ദില്ലി വനിതാ കമ്മീഷനിൽ അനധികൃത നിയമനം നേടിയ 223 കരാർ ജീവനക്കാരെ പുറത്താക്കി. ദില്ലി ലെഫ്റ്റനന്റ് ഗവർണർ വി കെ…
ദില്ലി: തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയിട്ടും റായ്ബറേലിയും അമേഠിയിലും സ്ഥാനാർത്ഥികളെ കണ്ടെത്താനാവാതെ കോൺഗ്രസ്. ഇരു ലോക്സഭാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ്…
പാകിസ്ഥാൻ ചാര സംഘടനയും ചൈനീസ് ഏജൻസികളും ഇന്ത്യൻ സ്കൂളുകളെ ലക്ഷ്യം വയ്ക്കുന്നത് എന്തിന് ? PAKISTAN
തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ തുടക്കത്തിൽ തന്നെ സർവത്ര ആശയക്കുഴപ്പം. ഡ്രൈവിംഗ് ടെസ്റ്റിൽ പരിഷ്കരണം വരുത്തിയെങ്കിലും പുതിയ മാറ്റങ്ങളും…
ദില്ലി: രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നികുതി പരിഷ്കരണമായ ജി എസ് ടി നിലവിൽ വന്നതിന് ശേഷം ഇതാദ്യമായി പ്രതിമാസ…
ദില്ലി : മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെട്ട എസ്എന്‍സി ലാവ്ലിന് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 110ാം നമ്പർ…