Friday, April 19, 2024
spot_img

സൈബര്‍ ഭ്രാന്തന്‍മാരുടെ വൈകൃതത്തോട് പ്രതികരിക്കാനില്ല; വ്യാജമരണവർത്തയെ കുറിച്ച് ജനാർദനൻ

മലയാള സിനിമ പ്രേമികളുടെ എന്നത്തേയും പ്രിയ നടൻ മരണപെട്ടു എന്ന വ്യാജവാർത്ത സമൂഹമാധ്യമങ്ങളിൽ വളരെപ്പെട്ടന്നാണ് വൈറലായത്. ഇപ്പോഴിതാ വ്യാജമരണ വാർത്തയിൽ പ്രതികരണവുമായി നടൻ ജനാർദനൻ. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും സൈബര്‍ ഭ്രാന്തന്‍മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നുമാണ് താരം പറഞ്ഞത്.

കഴിഞ്ഞ ദിവസം സമൂഹ മാധ്യമ പേജുകളിലും, വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ജനാർദനന്റെ ചിത്രം വച്ചുളള ആദരാഞ്ജലി കാര്‍ഡുകള്‍ പ്രചരിച്ചിരുന്നു. കോവിഡ് കാലത്ത് നിരവധി സിനിമ താരങ്ങളാണ് മരണത്തിന് കീഴടങ്ങിയത്. ഈ സാഹചര്യത്തിൽ കൂടുതൽ ആരാധകരും ഇത് വിശ്വസിക്കുകയും പ്രിയ താരത്തിന് ആദ​രാഞ്ജലികൾ നേരുകയും ചെയ്‌തു. തുടർന്ന് ജനാർദനൻ ആരോ​ഗ്യത്തോടെയിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ രം​ഗത്തെത്തി.

ഇന്നലെ മുതൽ നടൻ ജനാർദനൻ മരിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുകയാണ്. ഇതറിഞ്ഞ് അദ്ദേഹവുമായി ഇന്നലെയും സംസാരിച്ചു. ജനാർദനൻ ചേട്ടൻ പൂർണ ആരോഗ്യവനായി, സന്തോഷവാനായി അദ്ദേഹത്തിൻ്റെ വീട്ടിലുണ്ട്. ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ യാതൊരു സ്ഥിരീകരണവുമില്ലാതെ ഷെയർ ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഈ പ്രവണത ഇനിയെങ്കിലും നിർത്തണം. ഇതൊരു അപേക്ഷയാണ്.- ബാദുഷ പ്രതികരിച്ചു പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles