Muslim League
വയനാട്: മുസ്ലീം ലീഗ് (Muslim League) നേതൃത്വത്തിനെതിരെ നോട്ടീസ് വിതരണം ചെയ്ത് നേതാക്കൾ. സൂപ്പർ മാർക്കറ്റ് തുടങ്ങി ലീഗ് നേതാക്കൾ പ്രവാസികളുടെ പണം തട്ടിയെന്നാണ് ആരോപണം. നേതാക്കൾ റിയൽ എസ്റ്റേറ്റ് തട്ടിപ്പുകാരാണെന്നും നോട്ടീസിൽ പറയുന്നുണ്ട്. നേതാക്കളായ സഹോദരങ്ങളെ പരാമർശിച്ചാണ് നോട്ടീസുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അതോടൊപ്പം പ്രവാസികളുടെ പ്രളയ സഹായവും ലീഗ് നേതാക്കൾ മുക്കിതായും ആക്ഷേപമുണ്ട്. കോഴിക്കോടും വയനാടും സൂപ്പർമാർക്കറ്റുകളും ആരംഭിക്കുമെന്ന് പറഞ്ഞ് വൻ തുക പറ്റിച്ചെന്നും, ജില്ലയിലെ ലീഗ് നേതൃത്വത്തിലെ സഹോദരങ്ങൾ ഫാം തുടങ്ങാൻ വൻ പണം പിരിച്ച് പ്രവാസികളായ ലീഗ് അണികളെ പറ്റിച്ചുവെന്നും, കെഎംസിസി ഫണ്ടുകളിൽ നേതാക്കൾ നടത്തുന്നത് വൻ വെട്ടിപ്പാണെന്നും നോട്ടീസിൽ ആരോപിക്കുന്നുണ്ട്.
അതേസമയം അഴിമതികളിൽ പരാതി പറയുന്നവരെ അപമാനിച്ച് ഇറക്കിവിടുകയാണ് നേതൃത്വം ചെയ്യുന്നത്. സമുദായത്തെയും പ്രസ്ഥാനത്തെയും കരുവാക്കിയാണ് ഇവർ ഇത്തരം അഴിമതികൾ ചെയ്യുന്നത്.
ലീഗ് ജില്ലാ കമ്മറ്റി അംഗങ്ങളെ പേരെടുത്ത് പരാമർശിച്ച് പ്രളയഫണ്ട് തിരിമറിയിൽ പോസ്റ്ററുകൾ പത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് കൂടുതൽ ആരോപണങ്ങളുമായി പ്രവർത്തകരുടെ നോട്ടീസ് വിതരണം.
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…