India

അതിർത്തിവഴി പശുക്കളെ മോഷ്ടിച്ച് കടത്താൻ ശ്രമം; കള്ളക്കടത്ത് സംഘത്തിലെ കണ്ണികളെ വധിച്ച് ബിഎസ്എഫ്

കൊൽക്കത്ത: കള്ളക്കടത്ത് സംഘത്തിലെ കണ്ണികളെ വധിച്ച് ബിഎസ്എഫ് (bsf). അതിർത്തിവഴി പശുക്കളെ മോഷ്ടിച്ച് കടത്താൻ ശ്രമിച്ചവരെയാണ് ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചത്. കൂച്ച് ബിഹാറിലെ ഇന്തോ- ബംഗ്ലാ അതിർത്തിയിലായിരുന്നു സംഭവം. ഇവർ കടത്താൻ ശ്രമിച്ച പശുക്കളെ സേനാംഗങ്ങൾ രക്ഷിച്ച് ഉടമയ്‌ക്ക് കൈമാറി.

അതിർത്തിയിൽ പെട്രോളിംഗ് നടത്തുകയായിരുന്ന സംഘമാണ് പശുക്കളെ കടത്തുന്നത് കണ്ടത്. അതിർത്തിയിൽ തീർത്ത വേലിയിൽ മുളവെച്ച് ചാടിക്കടന്ന ശേഷം പശുക്കളെ വലിച്ച് കയറ്റുകയായിരുന്നു.
ഇതുകണ്ട ബിഎസ്എഫ് സംഘം കീഴടങ്ങാൻ ആവശ്യപ്പെട്ടു.

എന്നാൽ കയ്യിൽ കരുതിയിരുന്ന തോക്കുപയോഗിച്ച് ഇവർ സേനാംഗങ്ങളെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് സേനാംഗങ്ങൾ ഇരുവരെയും വെടിവച്ച് വീഴ്‌ത്തിയത്. ഏറ്റുമുട്ടലിൽ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനുപിന്നാലെ മേഖലയിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുകായണ് സേന.

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

15 hours ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

2 days ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

2 days ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

3 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago