ഗുണ്ടാനേതാവ് ഓംപ്രകാശ്
തിരുവനന്തപുരം : കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തുമ്പ പോലീസാണ് ഇന്നലെ രാത്രി ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാത്രി തുമ്പ സ്റ്റേഷന്‍ പരിധിയിലെ ബൈപ്പാസ് റോഡില്‍ ബൈക്ക് യാത്രക്കാരനെ ഒരു കാര്‍ ഇടിച്ചിട്ടിരുന്നു. തുടർന്ന് ഇരു കൂട്ടരും തമ്മിൽ വാക്ക് തർക്കമുണ്ടായി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് അപകടമുണ്ടാക്കിയ കാറില്‍ ഡ്രൈവര്‍ക്കൊപ്പം ഓംപ്രകാശിനെയും കണ്ടത്.
കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യലഹരിയിലാണെന്നും കണ്ടെത്തി. തുടർന്ന് ഓംപ്രകാശിനെയും കാറോടിച്ച സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഓംപ്രകാശിന്റെ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, ഓം പ്രകാശിനെതിരെ പുതിയ കേസുകളില്ലെന്നും കരുതല്‍ കസ്റ്റഡി മാത്രമാണെന്നുമാണ് പോലീസിന്റെ വിശദീകരണം. . ഇവരുടെ യാത്രയുടെ വിശദാംശങ്ങളും മറ്റും വിശദമായി ചോദിച്ചറിഞ്ഞശേഷം ഓംപ്രകാശിനെ വിട്ടയക്കുമെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…