Kerala

ഇനി കാര്യം നടക്കും… പ്രവർത്തകരെ ആവേശക്കൊടുമുടിയിലെത്തിച്ച് രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം; പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് സമൂഹ മാദ്ധ്യമങ്ങളിൽ ഗാനം വൈറൽ

തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം അവതരിപ്പിച്ചു. ഇനി കാര്യം നടക്കും എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഗാനത്തിലെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

വാഗ്ദാനങ്ങൾ വാക്കിലൊതുക്കാതെ നടപ്പിലാക്കി കാണിക്കുന്ന പെർഫോമൻസ് രാഷ്ട്രീയത്തിലൂടെ പുരോഗതിയുടെ പുത്തൻ പാതയിലേക്ക് തിരുവനന്തപുരത്തെ നയിക്കാനുള്ള പുതിയ നായകനായി രാജീവ് ചന്ദ്രശേഖറിനെ അവതരിപ്പിക്കുകയാണ് ഗാനത്തിലെ ഓരോ വരികളും.

സന്തോഷ് വർമയുടെ വരികൾക്ക് സംഗീതം നൽകി ആലപിച്ചത് അനിൽ ജോൺസൺ. രാഷ്ട്രീയ നേതാവ്, സന്നദ്ധപ്രവർത്തകൻ, സംരംഭകൻ, ടെക്നോളജി വിദഗ്ധൻ എന്നീ വിവിധ മേഖലകളിലൂടെ പൊതുജനങ്ങളിലേക്ക് നേരിട്ട് സന്ദേശമെത്തിക്കുന്ന തരത്തിലാണ് ഈ തീം ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. സംഗീതത്തിനൊപ്പം രാജീവ് ചന്ദ്രശേഖറുടെ തിരക്കിട്ട പ്രചാരണ പരിപാടികളിൽ നിന്നുള്ള ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളിൽ ഗാനം അതിവേഗം ഷെയർ ചെയ്യപ്പെടുകയാണ്.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

ലൈസൻസ് പോയി ഗയ്‌സ് !!!.. കാറില്‍ സ്വിമ്മിങ് പൂളൊരുക്കിയ സംഭവത്തിൽ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി ;കര്‍ശന നടപടി, സമൂഹത്തിനു മാതൃകാപരമായ സന്ദേശമെന്നനിലയിലെന്ന് മോട്ടോർ വാഹന വകുപ്പ്

കാറില്‍ സ്വിമ്മിങ് പൂൾ തയ്യാറാക്കി കുളിച്ചുകൊണ്ട് യാത്രചെയ്ത സംഭവത്തില്‍ പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള മോട്ടോര്‍വാഹനവകുപ്പ് ഉത്തരവ്…

31 mins ago

നീറ്റ് ചോദ്യപ്പേപ്പറിനായി മാഫിയയ്ക്ക് 30 ലക്ഷം ? ബീഹാറില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍

ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായി. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി…

2 hours ago

വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan

വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan

2 hours ago

ബംഗാളിലെ ട്രെയിൻ ദുരന്തം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി ; മരിച്ചവരുടെ കുടുംബാം​ഗങ്ങൾ‌ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതം ധനസഹായം

ദില്ലി : പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോ​ഗസ്ഥരുമായി സംസാരിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തിയെന്ന്…

2 hours ago

ഭീതി വിതച്ച് പക്ഷിപ്പനി ! വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരും ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ : പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരുമെന്നതിനാൽ ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലയിൽ…

3 hours ago