തിരുവനന്തപുരം: മുന്നാക്ക സമുദായ കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ച തുടരുന്നുവെന്നും മുന്നാക്ക സമുദായങ്ങളോട് സര്‍ക്കാര്‍ കാട്ടുന്നത് അവഗണനയെന്നും തുറന്നടിച്ച് എന്‍എസ്എസ്. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ഉദ്യോഗസ്ഥരെയും ഫണ്ടും ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നെന്നും വിമര്‍ശനം.
മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച 10 ശതമാനം സംവരണം നടപ്പാക്കാന്‍ നടപടിയില്ലെന്നും എന്‍എസ്എസിന്റെ ആരോപണം.
2016 ല്‍ രൂപീകൃതമായ മുന്നോക്ക സമുദായ കമ്മീഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ചാണ് എന്‍എസ്എസ് രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.
ആദ്യ കമ്മീഷന്റെ കാലാവധി കഴിഞ്ഞെങ്കിലും പുതിയ കമ്മീഷനെ നിയമിക്കുന്നതില്‍ കാലതാമസമുണ്ടായി. പല പദ്ധതികളും യഥാസമയം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാകുന്നില്ല. ഇതെല്ലാം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വലിയ അനാസ്ഥയാണെന്ന് എന്‍എസ്എസ് ചൂണ്ടിക്കാണിക്കുന്നു.
മുന്‍ കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുന്നോക്ക സമുദായ കോര്‍പ്പറേഷന് അനുയോജ്യമായ ഓഫീസുകളും പ്രാപ്തരായ ഉദ്യോഗസ്ഥരെയും നിയമിക്കുന്നില്ല, ഫണ്ട് നല്‍കുന്ന കാര്യത്തിലും തികഞ്ഞ അനാസ്ഥയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും എന്‍എസ്എസ് ആരോപിച്ചു.
വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത് ബിജെപി ! തുറന്ന പോരാട്ടത്തിന്…
ബെംഗളൂരു : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ സർവ്വേ റിപ്പോർട്ട്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 'നോളജ്, ആറ്റിറ്റ്യൂഡ്…
വാഷിംഗ്ടൺ/ടെഹ്റാൻ : ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഖമേനി ഭരണകൂടംശ്രമിച്ചാൽ അമേരിക്ക സൈനികമായി ഇടപെടുമെന്ന്…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ പ്രധാനപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം അടൂര്‍ പ്രകാശും ആന്റോ ആന്റണിയും സോണിയ ഗാന്ധിയെ കണ്ടതിന്റെ വിശദാംശങ്ങള്‍…
ചൈനയിൽ ട്രെയിനിന്റെ ഏറ്റവും കൂടിയ വേഗത 450 കിലോമീറ്റർ ! ഇന്ത്യൻ ബുള്ളറ്റ് ട്രെയിനുകൾ ഈ വർഷം ഓടിത്തുടങ്ങും !…