ചങ്ങനാശേരി: വിശ്വാസത്തെ തൊട്ടു കളിച്ചവർക്കുള്ള തിരിച്ചടിയാണ് കേരളത്തിലെ ലോകസഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് എൻഎസ്എസ് മുഖപത്രം. വിശ്വാസം സംരക്ഷിക്കുന്നതിൽ ഇടതു സർക്കാർ എടുത്തത് തെറ്റായ നടപടിയാണെന്നും ഇതിനോടുള്ള വിശ്വാസികളുടെ പ്രതിഷേധമാണു കേരളത്തിലെ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും എൻഎസ്എസ് മുഖപത്രമായ ‘സർവീസ്’ ചൂണ്ടിക്കാട്ടുന്നു .
എല്ലാവരെയും ഒരുപോലെ കാണുകയും സംരക്ഷിക്കുകയും ചെയ്യുന്ന ശബരിമല അയ്യപ്പനോട് അനാദരവു കാട്ടിയപ്പോൾ ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ ജാതിക്കും മതത്തിനും അതീതമായുള്ള, വിശ്വാസി സമൂഹത്തിന്റെ പ്രതികരണമാണു തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് .
എൻഡിഎ ആവിഷ്കരിച്ച തെരഞ്ഞെടുപ്പു തന്ത്രങ്ങളാണു കേന്ദ്രത്തിലെ വിജയത്തിനു കാരണം. ജാതിക്കും മതത്തിനും അതീതമായും ജനഹിതം മനസ്സിലാക്കിയും രാജ്യനന്മയും ജനങ്ങളുടെ ക്ഷേമവും സംരക്ഷിക്കുകയും ചെയ്യുന്ന ഉറച്ച ഭരണം കാഴ്ചവയ്ക്കാൻ കേന്ദ്രസർക്കാരിനു സാധിക്കട്ടെ എന്നും എൻഎസ്എസ് ജന.സെക്രട്ടറി ജി. സുകുമാരൻ നായർ ലേഖനത്തിൽ ആശംസിക്കുന്നുണ്ട് .
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…