Friday, November 13, 2026

വീണ്ടും സിപിഎമ്മിനെ വലിച്ചു കീറി എൻഎസ്എസ് ;വിശ്വാസത്തെ തൊട്ടു കളിച്ചവർക്കുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് എൻഎസ്എസ് മുഖപത്രം

ചങ്ങനാശേരി: വിശ്വാസത്തെ തൊട്ടു കളിച്ചവർക്കുള്ള തിരിച്ചടിയാണ് കേരളത്തിലെ ലോകസഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് എൻഎസ്എസ് മുഖപത്രം. വിശ്വാസം സംരക്ഷിക്കുന്നതിൽ ഇടതു സർക്കാർ എടുത്തത് തെറ്റായ നടപടിയാണെന്നും ഇതിനോടുള്ള വിശ്വാസികളുടെ പ്രതിഷേധമാണു കേരളത്തിലെ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും എൻഎസ്എസ് മുഖപത്രമായ ‘സർവീസ്’ ചൂണ്ടിക്കാട്ടുന്നു .

എല്ലാവരെയും ഒരുപോലെ കാണുകയും സംരക്ഷിക്കുകയും ചെയ്യുന്ന ശബരിമല അയ്യപ്പനോട് അനാദരവു കാട്ടിയപ്പോൾ ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ ജാതിക്കും മതത്തിനും അതീതമായുള്ള, വിശ്വാസി സമൂഹത്തിന്റെ പ്രതികരണമാണു തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് .

എൻഡിഎ ആവിഷ്കരിച്ച തെരഞ്ഞെടുപ്പു തന്ത്രങ്ങളാണു കേന്ദ്രത്തിലെ വിജയത്തിനു കാരണം. ജാതിക്കും മതത്തിനും അതീതമായും ജനഹിതം മനസ്സിലാക്കിയും രാജ്യനന്മയും ജനങ്ങളുടെ ക്ഷേമവും സംരക്ഷിക്കുകയും ചെയ്യുന്ന ഉറച്ച ഭരണം കാഴ്ചവയ്ക്കാൻ കേന്ദ്രസർക്കാരിനു സാധിക്കട്ടെ എന്നും എൻഎസ്എസ് ജന.സെക്രട്ടറി ജി. സുകുമാരൻ നായർ ലേഖനത്തിൽ ആശംസിക്കുന്നുണ്ട് .

Related Articles

Latest Articles