Nudity display towards nurse; Fruit seller Arshad arrested
കാസർഗോഡ്: വഴിയിലൂടെ നടന്ന് പോവുകയായിരുന്ന നഴ്‌സായ യുവതിക്ക് നേരെ വാഹനത്തിലിരുന്ന് നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ടയാളും ഇപ്പോള്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനുമായ എ അര്‍ഷാദ് (34) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.
കാഞ്ഞങ്ങാടിനടുത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതി കോട്ടച്ചേരിയില്‍ ബസിറങ്ങി വഴിയരികിലൂടെ നടന്നുപോകുമ്പോള്‍ ഗുഡ്സ് ഓട്ടോറിക്ഷയിലിരുന്ന യുവാവ് യുവതിയെ വിളിച്ച് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന്, യുവതി ഹൊസ്ദുര്‍ഗ് പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.
ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പഴക്കച്ചവടം നടത്തുന്നയാളാണ് പ്രതി അര്‍ഷാദ്. സ്‌കൂള്‍ വിട്ട് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അര്‍ഷാദ് ഇക്കഴിഞ്ഞ ജനുവരി 14ന് പോക്‌സോ കേസില്‍ അറസ്റ്റിലായിരുന്നു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…