Politics

പ്രവാചക നിന്ദ ആരോപണത്തിൽ ജാര്‍ഖണ്ഡിലും സംഘർഷം; പ്രതിക്ഷേധത്തിൽ മരിച്ചത് രണ്ടുപേർ, ഇരുപതോളം പേർക്ക് പരിക്ക്

ബിജെപി നേതാവ് നുപുര്‍ ശര്‍മയുടെ പ്രസ്താവനയിൽ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ജാര്‍ഖണ്ഡിലും സംഘര്‍ഷം. റാഞ്ചിയില്‍ നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധത്തിൽ രണ്ട് പേര്‍ മരിക്കുകയും, ഇരുപതോളം പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ ആറുതവണ വെടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിലാണ്. പരുക്കേറ്റ അബ്‌സാര്‍ എന്ന യുവാവിനെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.

റാഞ്ചിയില്‍ ഇന്നലെയുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ രണ്ടംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ അമിതാഭ് കൗശല്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള സഞ്ജയ് ലതേകര്‍ം എന്നിവരടങ്ങുന്നതാണ് സമിതി. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതിഷേധക്കാരും പോലീസുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് റാഞ്ചിയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത്. സാരമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പത്തോളം പൊലീസുകാര്‍ക്കും പരുക്കുണ്ട്.

നുപുര്‍ ശര്‍മയുടെ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ അതീവജാഗ്രതയിലാണ്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചു. ഒന്‍പത് ജില്ലകളായി ഇതുവരെ 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതു വരെ 230 പേര്‍ അറസ്റ്റിലായി. അതിനിടെ കേസില്‍ പ്രതികളായവരുടെ അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെ പ്രയാഗ് രാജില്‍ ഇന്ന് നടപടിയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി, കാണ്‍പൂരിലും, സഹാറന്‍ പൂരിലും പൊളിക്കല്‍ നടപടിയുണ്ടാകും. സംഘര്‍ഷമുണ്ടാക്കിയ സാമൂഹിക വിരുദ്ധര്‍ക്കതിരെ ബുള്‍ഡോസര്‍ നടപടിയുണ്ടാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

admin

Recent Posts

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

29 mins ago

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

50 mins ago

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…

1 hour ago

തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍; ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍…

2 hours ago

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

2 hours ago

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…

2 hours ago