Tuesday, April 23, 2024
spot_img

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ബിജെപി: സ്വന്തം നാട്ടിൽ പൊലീസിനെയും കൊണ്ട് നടക്കേണ്ട അവസ്ഥയാണ് മുഖ്യമന്ത്രിക്കെന്ന് കെ സുരേന്ദ്രൻ

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പ്രതിഷേധം കടുപ്പിക്കുന്ന കാര്യം സംസ്ഥാന സമിതിയിൽ ഇന്ന് ചർച്ച ചെയ്യും. സ്വന്തം നാട്ടിൽ പൊലീസിനെയും കൊണ്ട് നടക്കേണ്ട അവസ്ഥയാണ് മുഖ്യമന്ത്രിക്കെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി കോർകമ്മിറ്റി യോഗവും നേതൃയോഗവും ഇന്ന് പത്തനംതിട്ടയിൽ നടക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ നടത്തുന്ന പ്രതിഷേധ സമരങ്ങൾ എങ്ങനെ കടുപ്പിക്കണം എന്നത് സംബന്ധിച്ചും തീരുമാനം എടുക്കും. അതിനോടൊപ്പം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയാകും.

സംസ്ഥാന കമ്മിറ്റിക്ക് മുന്നോടിയായി ബിജെപി കോർകമ്മിറ്റി യോഗം ഇന്ന് രാവിലെ 9 മണിക്ക് നടന്നിരുന്നു . സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള സി പി രാധാകൃഷ്ണന്‍ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. നിലവിൽ സംസ്ഥാന സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ കോർകമ്മിറ്റി യോഗത്തിൽ ചർച്ചയാകും. 10.30നാണ് സംസ്ഥാന സമിതി യോഗം ആരംഭിച്ചത്. 300 ഓളം പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

 

Related Articles

Latest Articles