ബിജെപിയുടെ മുൻ വക്താവ് നുപൂരശർമ്മയ്‌ക്കെതിരെ കൊലവിളി മുദ്രാവാക്യം നടത്തിയ
ഇസ്ലാമിക് തീവ്രവാദി അറസ്റ്റിൽ. സലഹേരി സ്വദേശി ഇർഷാദ് പ്രധാനെയാണ് പിടികൂടിയിരിക്കുന്നത്. നൂപുർ ശർമ്മയ്‌ക്കെതിരെ കൊലവിളി നടത്തിയ സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്‌തിരുന്നു ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നിലവിൽ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയാണ്. ഇതിന് ശേഷം ഇർഷാദിനെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. കൊലവിളി നടത്താനുണ്ടായ സാഹചര്യം ആണ് പോലീസ് പരിശോധിക്കുന്നത്. ആരുടെയെങ്കിലും പ്രേരണയാലാണോ ഇത്തരത്തിൽ കൊലവിളി നടത്തിയത് എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
നുപൂർ ശർമ്മയുടെ നാക്ക് അറുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇയാൾ കൊലവിളി നടത്തിയത്. വീഡിയോയിലൂടെയായിരുന്നു ഇയാളുടെ പ്രഖ്യാപനം. നാക്കറുക്കുന്നവർക്ക് രണ്ട് കോടി രൂപയാണ് പാരിതോഷികമായി ഇയാൾ പ്രഖ്യാപനം നടത്തിയത്. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് കേസ് എടുക്കുകയായിരുന്നു.
അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ നൂപുര്‍ ശര്‍മ്മയുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്ത അജ്‌മേര്‍ ദര്‍ഗ പുരോഹിതന്‍ സല്‍മാന്‍ ചിസ്തി പിടിയില്‍. വിവാദ പരാമർശത്തിന് പിന്നാലെ നൂപുര്‍ ശര്‍മ്മയുടെ തലവെട്ടുന്നവര്‍ക്ക് സ്വന്തം വീട് സമ്മാനമായി നല്‍കാമെന്ന് ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.
വീഡിയോ ക്ലിപ്പിലൂടെയാണ് നൂപുറിനെ വധിക്കാന്‍ ചിസ്തി ആഹ്വാനം ചെയ്തത്. നൂപുറിന്റെ തലയ്ക്ക് വെടിവെയ്‌ക്കേണ്ടതാണ്. ഹുസൂര്‍ ഖ്വാജ ബാബയുടെ ദര്‍ബാറില്‍ നിന്നാണ് തന്റെ സന്ദേശമെന്നും ചിസ്തിയുടെ വീഡിയോയില്‍ പറയുന്നുണ്ട്. ഇത് വിവാദമായതോടെ ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…