India

എന്താണ് ഇന്ത്യൻ മുസ്ലിമിന്റെ ആവശ്യം?മത രാഷ്ട്രമോ ?

ഇൻഡ്യൻ മുസ്ലീങ്ങളോടൊരു വാക്ക്. നിങ്ങൾക്ക് കിട്ടുന്ന “പരിഗണന‘ നിങ്ങൾ ആരാണ് എന്ന് നിങ്ങൾ ചിന്തിക്കുന്നതിന്റെ അടിസ്ഥാനത്തിലാവും. അത് നന്നായി തീരുമാനിച്ച് ഉറപ്പിക്കുക; പിന്നീട് പരാതിയുമായി വരരുത്. ഇവിടെ ചോദ്യം നിങ്ങളാരാണ് എന്നതാണ്. ഒരു ഭാരതീയൻ എന്നാണ് നിങ്ങളുടെ ഉത്തരം എങ്കിൽ മറ്റൊന്നും പറയാനില്ല. ഇത് കേൾക്കേണ്ട ബാധ്യത നിങ്ങൾക്കൊട്ടീല്ല താനും. എന്നാൽ നിങ്ങളുടെ ഉത്തരം മുസ്ലീം എന്നാണ് എങ്കിൽ തീർച്ചയായും കുറച്ച് പറയാനുണ്ട്. പറയാനല്ല ഓർമ്മിപ്പിക്കാൻ; അതാണ് ശരി.

നിങ്ങൾ സ്വയം “മുസ്ലീം“ എന്ന ഐഡന്റിറ്റിയിലാണ് ബാക്കി വായിക്കുന്നത് എങ്കിൽ ആദ്യ ചോദ്യം ഇതാണ്. എന്തായിരുന്നു “ഇൻഡ്യൻ മുസ്ലീമിന്റെ“ ആവശ്യം ? അവർക്ക് സ്വന്തമായി ഒരു “മതരാഷ്ട്രം“ വേണം എന്ന്. അല്ലെ ? ഒന്നുകൂടി ക്ലിയർ ആക്കാം, മുസ്ലീങ്ങൾക്ക് ഇൻഡ്യയിൽ ജീവിക്കാൻ സാധിക്കില്ല എന്നും അവർക്ക് സ്വന്തമായി ഒരു രാജ്യം വേണം എന്നതും ആയിരുന്നു ആവശ്യം. ഇതിൽ മുഴുവൻ ഭാരതവും എങ്ങനെ ചിന്തിക്കുന്നു എന്ന് എങ്ങനെ അറിയും ? അതിനുള്ള മാർഗ്ഗം കൂടിയായിരുന്നു 1945/46 ലെ പ്രവിശ്യ തിരഞ്ഞെടുപ്പുകൾ.

ആകെ പ്രവിൻശകൾ ജനറൽ എന്നും മുസ്ലീം റിസേർവ്വ്ഡ്‌ എന്നും തരം തിരിക്കപ്പെട്ടിരുന്നു. പിന്നീട് സംഭവിച്ചത് എന്താണ് എന്നറിയുമൊ ? ഒരു മുസ്ലീം മത രാഷ്ട്രത്തിന്റെ ആവശ്യകതയെപ്പറ്റി സൂഫി ദർഗ്ഗകൾ നിരന്തരം പ്രഭാഷണങ്ങൾ നടത്തി. മുസ്ലീം വിദ്യാർത്ഥികൾ തെരുവിലിറങ്ങി. ഇസ്ലാം അപകടത്തിലാണെന്ന് അവർ നിരന്തരം ജനങ്ങൾക്ക്‌ മുന്നിൽ വിളിച്ചു പറഞ്ഞു. “പാക്കിസ്ഥാനുവേണ്ടി വോട്ടു ചെയ്യാത്തവർ കാഫിറുകളാണ്“‌ എന്നാണവർ പ്രഖ്യാപിച്ചത്. 1937 ലെ തിരഞ്ഞെടുപ്പിൽ സർവ്വ സീറ്റുകളും ജയിച്ച കോൺഗ്രസ്, 945/46 ഇൽ എല്ലാ മുസ്ലീം റിസേർവ്വ്ഡ് മണ്ഡലങ്ങളിലും തോറ്റു! ആകെയുണ്ടായിരുന്ന 30 റിസേർവ്വ്ഡ് സെണ്ട്രൽ സീറ്റിൽ 30 ഉം ലീഗ് ജയിച്ചു. 500 ലെജിസ്ലേറ്റിവ് സഭ സീറ്റുകളിൽ 442 ഉം മുസ്ലീം ലീഗു തന്നെ ജയിച്ചു, ബാക്കി ഇടങ്ങളിൽ പ്രാദേശിക മുസ്ലീം സംഘടനകളും. ആ പിന്നെ മലയാളികൾ അറിയാൻ ഈ 442 ഇൽ മദ്രാസ്‌ പ്രവിൻശയിലെ 28 എണ്ണവും വരും, നമ്മുടെ മലബാർ ഉൾപ്പെടുന്ന മദ്രാസ്‌!

അപ്പോൾ നിങ്ങളുടെ ഐഡന്റിറ്റി “മുസ്ലീം“ എന്നതാണ് എങ്കിൽ സുഹൃത്തുക്കളെ, അത് 1945 ഇൽ പാക്കിസ്ഥാനു വോട്ടൂ ചെയ്തവരുടെ ഐഡന്റിറ്റിയാണ്. ഒരു പക്ഷെ വോട്ടു ചെയ്തവരൊക്കെ ഇൻഡ്യ വിട്ടൂപോയി എന്നാണ് നിങ്ങൾ കരുതിയിരിക്കുന്നത് എങ്കിൽ, അല്ല, പാക്കിസ്താനു വോട്ടൂ ചെയ്തവർ നമ്മുടെ ഇടയിൽ തന്നെയുണ്ട്. പ്രത്യേകിച്ച് മദ്രാസിലെ 28 ഇടത്ത് നിന്നും ഒരുത്തനും പോയിട്ടില്ല. അന്ന് മതരാജ്യം ആഗ്രഹിച്ചവർ ഇന്നും മതരാജ്യം ആഗ്രഹിക്കുന്നില്ല എന്ന് മറ്റുള്ളവർ കരുതണം എന്നാണൊ ?
ഇൻഡ്യൻ ഭരണഘടനയും ഇവിടുത്തെ നിയമങ്ങളും നിങ്ങളുടെ മതപുസ്തകത്തിനു താഴെയാണ് എന്ന് കരുതുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരെ എങ്ങനെ ഇൻഡ്യൻ പൗരന്മാരായി കരുതാൻ സാധിക്കും ? അഥവാ അങ്ങനെ വേണം എന്ന് നിർബന്ധമുണ്ടായിരുന്ന “ഇൻഡ്യൻ മുസ്ലീങ്ങൾ“ ചേർന്ന് ഒന്നല്ല രണ്ട് മതരാഷ്ട്രങ്ങൾ ഉണ്ടാക്കിവച്ചിട്ടൂണ്ട്. അവരും പൗരത്വവും മറ്റും കൊടുക്കുന്നുമുണ്ട്.

നിങ്ങളുടെ ആരാധ്യ പുരുഷനു നാണക്കേട് ഉണ്ടാക്കിവച്ച പരാമർശം ആരെങ്കിലും നടത്തിയിട്ടൂണ്ട് എങ്കിൽ അതിനെ ചോദ്യം ചെയ്യാൻ ഇവിടെ കോടതിയുണ്ട്, നിയമങ്ങൾ ഉണ്ട്, അതല്ലാതെ വെള്ളിയാഴ്ച പ്രാർഥനകഴിഞ്ഞ് റോഡിലിറങ്ങി കല്ലെറിയുകയല്ല വേണ്ടത്. നിങ്ങളുടെ വീടുകൾ നിയമം ലംഘിച്ച് തകർക്കപ്പെട്ടു എങ്കിൽ അതിനെതിരെ നിസ്സാരമായി കോടതിയിൽ പോയി ടാക്സ് അടച്ച രസീതും വസ്തുവിന്റെ കൈവശവകാശ രേഖകളും കൊടുത്താൽ മതിയാവും അല്ലാതെ അൽ-ജസീറയിൽ പോയിരുന്ന് അയ്യൊ ഫോബിയ എന്ന് മോങ്ങുകയല്ല ചെയ്യേണ്ടത്.

അതല്ല അഫ്രീൻ ഫാത്തിമയെപ്പോലെ നിരന്തരം “അഫ്സൽ ഗുരു നിരപരാധിയാണ്“ എന്നും മറ്റും പ്രസംഗിച്ച് ഇൻഡ്യൻ കോടതികളെ അന്യവത്കരിക്കാനും “ഞമ്മന്റെ ശരിയ ഞമ്മക്ക്“ വാദമാണ് എങ്കിൽ അതിനെ എട്ടായി പൊതിഞ്ഞ് വല്ല ജെസിബിയുടെ യും അടിയിൽ വച്ചേക്കു! മറ്റുള്ളവരുടെയും സഹിഷ്ണതയും സർവ്വ മതസമഭാവനക്കും ഒക്കെ അവസാനം ആയിക്കൊണ്ടിരിക്കയാണ്.ഇൻഡ്യാ വിഭജനം കഴിഞ്ഞ് ഇൻഡ്യ അഥവാ ഭാരതം എന്ന രാജ്യം ഉണ്ടാക്കപ്പെട്ടിരിക്കുന്നത് ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കാനാണ് അല്ലാതെ ഒരു മതത്തിനു മാത്രം അവരുടെ 6 ആം നൂറ്റാണ്ടിലെ നിയമങ്ങളും പ്രവൃത്തികളും ഉയർത്തിപ്പിടിച്ച് മറ്റുള്ളവരുടെ മേൽ കുതിര കയറാനല്ല.

Anandhu Ajitha

Recent Posts

അറ്റ്ലാന്റിക്കിൽ നാടകീയ നീക്കം; റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം ; സൈനിക ഏറ്റുമുട്ടൽ ഒഴിവായത് തലനാരിഴയ്ക്ക്

വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…

8 hours ago

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് ! ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നൽകി പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ;തുടർച്ചയായ ഒമ്പതാം ബജറ്റുമായി ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ

ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…

8 hours ago

നിരന്തര സംഘർഷവും സംഘടനാവിരുദ്ധ പ്രവർത്തനമെന്ന് പരാതിയും! തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…

10 hours ago

ഭീകരതയുടെ അവിശുദ്ധ കൂട്ടുകെട്ട് !!പാകിസ്ഥാനിൽ ലഷ്കർ-ഇ-ത്വയ്യ്ബ കമാൻഡറുമായി കൂടിക്കാഴ്ച് നടത്തി ഹമാസ് നേതാവ് നാജി സഹീർ

ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…

10 hours ago

ദില്ലിയിൽ മസ്ജിദിന് സമീപത്തെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ആക്രമണം! അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് ; ദില്ലിയിൽ പൊട്ടിത്തെറിച്ച ചാവേർ ഫൈസ്-ഇ-ഇലാഹി പള്ളി സന്ദർശിച്ചിരുന്നുവെന്ന് അന്വേഷണ സംഘം

ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…

12 hours ago

ഭീകരതയെ ഒറ്റക്കെട്ടായി നേരിടും!! ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തം ശക്തമാക്കുമെന്ന് മോദിയും നെതന്യാഹുവും

ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…

12 hours ago