Kerala

ബെംഗളൂരുവിൽ നഴ്‌സിങ് വിദ്യാർത്ഥിയുടെ മരണം! ദുരൂഹത ആരോപിച്ച് കുടുംബം; മാനേജ്‌മെന്റിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബിഎസ്സി നഴ്സിങ് വിദ്യാർത്ഥി ആദിത്യന്റെ മരണത്തിൽ കോളേജ് മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ആദിത്യന്റേത് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മാനേജ്‌മെന്റ് ബോധപൂർവം ശ്രമിക്കുകയാണെന്ന് പിതാവ് പ്രദീപ് ആരോപിച്ചു. സഹപാഠികളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ആദിത്യൻ പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.

മരണവിവരമറിഞ്ഞ് ബംഗളൂരുവിലെത്തിയ ബന്ധുക്കളോട് വിദ്യാർത്ഥിക്ക് പ്രണയപരാജയമായിരുന്നുവെന്നും ഒറ്റപ്പെടൽ അനുഭവിച്ചിരുന്നുവെന്നും പറഞ്ഞ് മാനേജ്‌മെന്റ് തറപ്പിച്ചു പറഞ്ഞതാണ് സംശയങ്ങൾക്ക് ഇടനൽകിയത്. പരാതി സ്വീകരിക്കാൻ ആദ്യഘട്ടത്തിൽ ഹെബ്ബഗോഡി പോലീസ് വിമുഖത കാണിച്ചതായും ഒരു അഭിഭാഷകന്റെ ഇടപെടലിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്യാൻ പോലും പോലീസ് തയ്യാറായതെന്നും കുടുംബം പറയുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ സ്വാധീനമാണ് അന്വേഷണത്തിലെ മെല്ലെപ്പോക്കിന് പിന്നിലെന്ന് ആരോപിക്കുന്ന കുടുംബം, ആദിത്യൻ അയച്ച ശബ്ദസന്ദേശങ്ങളിലെ വിവരങ്ങളും ഉയർത്തിക്കാട്ടുന്നു.

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പരാതി നൽകിയപ്പോൾ ആദിത്യനെതിരെയും സമാനമായ ആരോപണങ്ങൾ ഉയർത്തി മാനസികമായി തളർത്താൻ അദ്ധ്യാപകർ ശ്രമിച്ചതായും ആക്ഷേപമുണ്ട്. പരാതി നൽകിയിട്ടും വിദ്യാർത്ഥിയെ സുരക്ഷിതമായ മറ്റൊരു മുറിയിലേക്ക് മാറ്റാൻ കോളേജ് അധികൃതർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഇപ്പോൾ ശക്തമാവുകയാണ്. എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന കോളേജ് അധികൃതർ, ഒറ്റപ്പെടൽ ഉയർത്തിയ മാനസിക സംഘർഷവും പ്രണയ പരാജയവും ആകാം ആത്മഹത്യയിലേക്ക് നയിച്ചത് എന്ന ഒരു വിശദീകരണം ആണ് നൽകുന്നത്. ഈ വിശദീകരണം വിശ്വാസത്തിൽ എടുക്കാൻ ആദിത്യന്റെ കുടുംബവും തയ്യാറല്ല.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

20 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

24 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

24 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

2 days ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

2 days ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

2 days ago