കൊല്‍ക്കത്ത: ദുർഗാ പൂജ ആഘോഷമാക്കിയ തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാനെ വിമർശിച്ച് മുസ്‌ലിം പണ്ഡിതൻ. നുസ്രത്തിന്‍റെ നടപടി ഇസ്‌ലാം വിരുദ്ധമാണെന്നും ഇതിലും നല്ലത് പേരും മതവും മാറുന്നതാണെന്നും ഇത്തിഹാദ് ഉലമ ഐ ഹിന്ദ് വൈസ് പ്രസിഡന്‍റ് മുഫ്തി അസത് ഖാസിമി വിമർശിച്ചു. ചുവന്ന സാരിയുടുത്ത് ആഘോഷങ്ങളിൽ പങ്കെടുത്ത നുസ്രത്തിന്‍റെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് വിമർശനം. നുസ്രത്ത് പുരോഹിതനൊപ്പം മന്ത്രങ്ങള്‍ ഉച്ചരിക്കുന്നതും പ്രാർഥനയിൽ മുഴുകി നിൽക്കുന്നതുമായ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇസ്‌ലാം മതത്തിൽപ്പെട്ട ഒരാൾ ഒരു ദൈവത്തെ മാത്രമേ പ്രാര്‍ത്ഥിക്കാവൂ എന്ന് കൃത്യമായി പറയുന്നുണ്ട്. ഈ അടിസ്ഥാനകാര്യം പാലിക്കാത്ത നുസ്രത്ത് ജഹാന്‍ ഇസ്‌ലാമിന് മോശം പേര് കൊണ്ടുവന്നു. ഇതിലും നല്ലത് നുസ്രത്ത് പേരും മതവും മാറുന്നതാണ്” – ഖാസിമി വ്യക്തമാക്കി.
‘ഇതാദ്യമായല്ല നുസ്രത്ത് പൂജ ആഘോഷിക്കുന്നത്. ഇതിനുമുൻപും ഇത് ആവർത്തിച്ചിട്ടുണ്ട്. ഇസ്‍ലാം മതപ്രകാരം ഹറാമായ കാര്യങ്ങളാണ് നുസ്രത്ത് ചെയ്യുന്നത്. ഞാനവരോട് പേര് മാറ്റാൻ വീണ്ടും ആവശ്യപ്പെടുകയാണ്’- ഖാസിമി പറഞ്ഞു. അതേസമയം ഖാസിമിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം രോഷമുയർന്നിട്ടുണ്ട്.
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…