മേവാ റാം ജെയിൻ
ബാർമർ :അശ്ലീല വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ രാജസ്ഥാനിൽ മുൻ എംഎൽഎയെ പുറത്താക്കി കോൺഗ്രസ്. രാജസ്ഥാനിലെ ബാർമറിൽ നിന്നുള്ള മുൻ എംഎൽഎയായ മേവാ റാം ജെയിനെതിരെയാണ് നടപടി. മേവാ റാമിന്റെ പ്രവർത്തനങ്ങൾ പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് ദോട്ടസാരയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മുമ്പും മേവാ റാം ജെയിനിന്റെ അശ്ലീല വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ അന്ന് വീഡിയോ ദൃശ്യങ്ങൾ വ്യാജമായി ഉണ്ടാക്കിയതാണെന്ന് അവകാശപ്പെട്ട മേവാ റാം കോട്‌വാലി പൊലീസ് സ്‌റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തുവെന്ന് വ്യക്തമാക്കിയിരുന്നു. ബാർമർ നിയമസഭാ മണ്ഡലത്തിൽനിന്ന് മൂന്നു തവണ നിയമസഭയിലെത്തിയ ജനപ്രതിനിധിയാണ് മേവാ റാം ജെയ്നിൻ.ഇക്കഴിഞ്ഞ ഡിസംബറിൽ ജോധ്പുരിൽ ഒരു യുവതി ബലാത്സംഗത്തിന് കേസ് റജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസിലെ തുടർനടപടികൾ തടഞ്ഞ മേവാ റാം പകരം മറ്റൊരു കേസ് രജിസ്റ്റർ ചെയ്യുകയും ലൈംഗികാതിക്രമത്തിന് യുവതിയെ അറസ്റ്റു ചെയ്യുകയും ചെയ്തു.
5 കോടി രൂപയുടെ ഇടപാടുകൾ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ നവംബറിൽ ഇയാൾക്കെതിരെ ഇഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു. നവംബർ 25ന് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നോട്ടിസ് നൽകിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ പരിഗണിച്ച കോദ്‌ഫത്തി നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തുടർനടപടികൾ ആരംഭിക്കാൻ ഇഡിയോട് നിർദ്ദേശിച്ചിരുന്നു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…