കഴിഞ്ഞ ഇന്ത്യ - പാക് മത്സരത്തിൽ നിന്ന്
മുംബൈ : ഒക്ടോബറിൽ തുടക്കമാകുന്ന ഇന്ത്യ ആതിഥേയരാകുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ–പാക് പോരാട്ടം ഒക്ടോബർ 14ലേക്ക് മാറ്റി.മത്സരം ഒക്ടോബർ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ച് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നത്. ഇതോടെ മറ്റു ചില മത്സരങ്ങളുടെ സമയക്രമത്തിലും മാറ്റമുണ്ടായേക്കും.
15ന് നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുന്നതിനാൽ സുരക്ഷാ ഭീഷണിയുള്ളതായി ബിസിസിഐക്ക് സുരക്ഷാ ഏജൻസികൾ റിപ്പോർട്ടു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
സമയക്രമം പുനഃപരിശോധിക്കാൻ ഇക്കഴിഞ്ഞ വ്യാഴാഴ്ച ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നേതൃത്വത്തില്‍ യോഗം ചേർന്നിരുന്നു. മത്സരങ്ങൾക്കിടയിലുള്ള ഇടവേള കുറവാണെന്നു ചൂണ്ടിക്കാട്ടി ചില ടീമുകൾ സമയക്രമത്തിൽ മാറ്റം ആവശ്യപ്പെട്ടതായി ജയ് ഷാ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള മാറ്റം ഉടനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മത്സരങ്ങളുടെ സമയക്രമത്തിൽ മാത്രമേ മാറ്റമുണ്ടാവുകയുള്ളൂ വേദികളിൽ മാറ്റമുണ്ടാകില്ല.
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…
വേദങ്ങളിലും പുരാണങ്ങളിലും ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ വീട്ടിലോ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഐശ്വര്യം…