ദില്ലി: ലോക്സഭയെ ഇനി ഓം ബിര്‍ള നിയന്ത്രിക്കും.
രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി ഓം ബിര്‍ളയെ ലോകസഭാ സ്പീക്കറായി തിരഞ്ഞെടുത്തു. ഇന്ന് രാവിലെ 11 മണിക്കാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടന്നത്.
കോട്ട ലോകസഭ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുത്ത ഓം ബിര്‍ള ഇത് രണ്ടാം തവണയാണ് ലോകസഭയില്‍ എത്തുന്നത്. രാജസ്ഥാനിലെ ബിജെപിയുടെ പ്രമുഖ വൈശ്യ നേതാവാണ് അദ്ദേഹം. ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 2,79,677 വോട്ടുകള്‍ക്കാണ് അദ്ദേഹം തോല്പിച്ചത്. 2003 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ അദ്ദേഹം നിയമസഭാംഗമായിരുന്നു. നേരത്തെ രാജസ്ഥാന് മന്ത്രിസഭയില്‍ അംഗമായിരുന്നു ഓം ബിര്‍ള.
മേനക ഗാന്ധിയുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ നേരത്തെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ഓം ബിര്‍ളയുടെ പേര് പുറത്തുവന്നത്.
പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിറുത്തിയില്ല. എന്‍ഡിഎയുടെ ഘടകകക്ഷികള്‍ അല്ലാത്ത വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജു ജനതാദളും ഉള്‍പ്പെടെ പത്ത് കക്ഷികള്‍ ഓം ബിര്‍ളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…