Kerala

സംസ്ഥാനത്ത് കുതിച്ച് ഉയർന്ന് ഒമിക്രോണ്‍: 49 പേര്‍ക്ക് കൂടി രൊക്കം ; 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, ആകെ രോഗികള്‍ 230 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicrone) സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട് 3 വീതം, കോഴിക്കോട്, കാസര്‍കോട് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, വയനാട് ഒന്നു വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ ഒരു തമിഴ്‌നാട് സ്വദേശിക്കും ഒരു കോയമ്പത്തൂര്‍ സ്വദേശിക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

ഇതില്‍ 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. തൃശ്ശൂര്‍ 4, കൊല്ലം 3, മലപ്പുറം 2, എറണാകുളത്ത് ഒരാള്‍ക്കുമാണ് സമ്ബര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.

തൃശ്ശൂരില്‍ നാലുപേര്‍ യുഎഇയില്‍ നിന്നും ഒരാള്‍ വീതം ഖത്തര്‍, ഉക്രൈന്‍ എന്നിവിടങ്ങളില്‍ നിന്നും കൊല്ലത്ത് നാലുപേര്‍ യുഎഇയില്‍ നിന്നും രണ്ടുപേര്‍ ഖത്തറില്‍ നിന്നും ഒരാള്‍ കാനഡയില്‍ നിന്നും എറണാകുളത്ത് രണ്ടുപേര്‍ യുകെയില്‍ നിന്നും, രണ്ടുപേര്‍ ഖാനയില്‍ നിന്നും ഒരാള്‍ വീതം യുഎസ്‌എ, യുഎഇ എന്നിവിടങ്ങളില്‍ നിന്നും മലപ്പുറത്ത് നാലുപേര്‍ യുഎഇയില്‍ നിന്നും ആലപ്പുഴയില്‍ രണ്ടുപേര്‍ യുഎഇയില്‍ നിന്നും ഒരാള്‍ സ്‌പെയിനില്‍ നിന്നും പാലക്കാട് രണ്ടുപേര്‍ യുഎഇയില്‍ നിന്നും ഒരാള്‍ ഖത്തറില്‍ നിന്നും കോഴിക്കോട് ഒരാള്‍ വീതം യുഎയില്‍ നിന്നും യുകെയില്‍ നിന്നും കാസര്‍ഗോഡ് രണ്ടുപേര്‍ യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് ഒരാള്‍ യുഎഇയില്‍ നിന്നും പത്തനംതിട്ടയില്‍ ഒരാള്‍ ഖത്തറില്‍ നിന്നും കോട്ടയത്ത് ഒരാള്‍ ഖത്തറില്‍ നിന്നും ഇടുക്കിയില്‍ ഒരാള്‍ ഖത്തറില്‍ നിന്നും കണ്ണൂരില്‍ ഒരാള്‍ യുഎഇയില്‍ നിന്നും വയനാട് ഒരാള്‍ യുഎസ്‌എയില്‍ നിന്നും വന്നതാണ്.

തമിഴ്‌നാട് സ്വദേശി ഖത്തറില്‍ നിന്നും, കോയമ്ബത്തൂര്‍ സ്വദേശി യുകെയില്‍ നിന്നും വന്നതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 230 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 141 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 59 പേരും എത്തിയിട്ടുണ്ട്. 30 പേര്‍ക്കാണ് ആകെ സമ്പർ ക്കത്തിലൂടെ രോഗം ബാധിച്ചത്.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

1 hour ago

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

5 hours ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

5 hours ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

5 hours ago

മോദിക്ക് ചിരി ! ട്രമ്പിന് കണ്ണീർ ; മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ഭാരതം

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…

5 hours ago

നിങ്ങളുടെ സമ്പത്ത് നശിക്കുന്നത് ഈ തെറ്റുകൾ കൊണ്ടാണ് | SHUBHADINAM

നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…

6 hours ago