Covid 19

‘മാസങ്ങൾക്കുള്ളിൽ ഒമിക്രോണ്‍ യൂറോപ്പില്‍ വ്യാപകമാകും’; മുന്നറിയിപ്പുമായി ഇസിഡിസി

മഞ്ഞുകാലത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നും, മരണനിരക്ക് വര്‍ധിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള മുന്നറിയിപ്പിൽ ഏഴ് ലക്ഷം പേരെങ്കിലും ഇനിയും യൂറോപ്യന്‍ രാജ്യങ്ങളില്‍ വരും മാസങ്ങളില്‍ കോവിഡ് മൂലം മരണപ്പെടുമെന്നായിരുന്നു .

ഇപ്പോഴിതാ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ‘യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍’ ( ഇസിഡിസി) .

വരുന്ന മാസങ്ങളില്‍ യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ പകുതിയും ഒമിക്രോണ്‍ വകഭേദം മൂലമുള്ളതായിരിക്കുമെന്നാണ് ഇസിഡിസിയുടെ മുന്നറിയിപ്പ്. അത്രമാത്രം രോഗവ്യാപനം ഒമിക്രോണ്‍ നടത്തുമെന്നാണ് ഈ അറിയിപ്പ് സൂചിപ്പിക്കുന്നത്.

‘മാത്തമാറ്റിക്കല്‍ മോഡലിംഗിലൂടെയാണ് ഒമിക്രോണ്‍ യൂറോപ്യന്‍ രാജ്യങ്ങളെ ഈ രീതിയില്‍ ബാധിക്കുമെന്ന നിഗമനത്തിലേക്ക് ഞങ്ങള്‍ എത്തിയിരിക്കുന്നത്. വരും മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആകെ കേസുകളില്‍ പകുതിയും ഒമിക്രോണ്‍ മൂലമുള്ളതായിരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്…’- ഇസിഡിസി അറിയിച്ചു.

കോവിഡ് 19 രോഗകാരിയായ വൈറസിന്റെ പുതിയ വകഭേദമാണ് ഒമിക്രോണ്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ എന്ന വകഭേദം സ്ഥിരീകരിച്ചത്. വളരെ ചുരുങ്ങിയ സമയത്തിനകം തന്നെ ഇത് ഒരു ഡസനിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇന്ത്യയിലും ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേര്‍ക്കാണ് നിലവിൽ ഒമിക്രോണ്‍ മൂലമുള്ള കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

രോഗവ്യാപനം അതിവേഗമാക്കാന്‍ സാധിക്കുമെന്നതും വാക്‌സിനുകളെ ചെറുക്കുമെന്നതുമാണ് ഒമിക്രോണിന്റെ സവിശേഷതകളായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

മുൻപ് ഡെല്‍റ്റ വകഭേദം വലിയ തോതില്‍ രോഗവ്യാപനം നടത്തിയതിന് പിന്നാലെ പല രാജ്യങ്ങളിലും ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു.

ഇതോടെ മരണനിരക്കും കുത്തനെ ഉയര്‍ന്നിരുന്നു. സമാനമായ സാഹചര്യങ്ങള്‍ ആവര്‍ത്തിക്കുമോയെന്നതാണ് അധികപേരുടെയും ആശങ്ക.

ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ച ഫ്രാന്‍സില്‍ വരും ദിവസങ്ങളില്‍ കേസുകള്‍ കാര്യമായി ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.

നേരത്തെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നതിനു പിന്നാലെയാണ് ഒമിക്രോണ്‍ എന്ന വകഭേദത്തിന്റെ വരവ്. ഇതോടെ സ്ഥിതിഗതികള്‍ നേരത്തെ വിലയിരുത്തപ്പെട്ടതിന് സമാനമായി കൂടുതല്‍ മോശമായേക്കുമെന്ന ആശങ്കയിലേക്കാണ് ഏവരും എത്തുന്നത്.

admin

Recent Posts

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

17 mins ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

21 mins ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

48 mins ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

1 hour ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

2 hours ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

2 hours ago